ലളിതഗാനം (കുട്ടികൾക്കായി)രാഗം: മോഹനം
ലളിതഗാനം (കുട്ടികൾക്കായി)
രാഗം: മോഹനം
പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും
പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം!
പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും...
വൃക്ഷങ്ങൾ തരുമീ ജീവവായു നാം ശ്വാസമെന്നേറ്റുവാങ്ങുന്നു,
നാം വിടും ഉച്ഛ്വാസവായു അവർക്കൊരു വരദാനമാകുന്നു.
പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും
പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം!
കണ്ണീരൊഴുക്കും ലോകത്തിൽ സ്നേഹത്തിൻ പൂക്കൾ വിതറണം,
ജാതിമത ഭേദമന്യേ കൈകോർത്തു മുന്നേറണം.
ജീവന്റെ കണികയാം പ്രകൃതിയെ നാം കാക്കണം,
മറ്റുള്ളോരെയെന്ന പോലെ സഹജീവികളെയും സ്നേഹിക്കണം.
പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും
പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം!
എല്ലാവർക്കും ഒരേയൊരു ഭൂമി, ഒരേയൊരു ആകാശവും,
പങ്കിട്ടു നൽകാം നമ്മൾ പരസ്പരം സ്നേഹവും മൈത്രിയും.
പച്ചപ്പണിഞ്ഞീ മണ്ണിൽ നമ്മൾ വിണ്ണോളം വളരട്ടെ,
എല്ലാം ശുഭമായി വരട്ടെ, ഈ വരികൾ ചുണ്ടിൽ പൂത്തുനിൽക്കട്ടെ!
പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും
പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം!
ജീ ആർ കവിയൂർ
10 06 2026
( കവിയൂർ , തിരുവല്ല)
ഡോ കവിയൂർ മധുസൂദനൻ ജീ തിരുത്തിയത്
Comments