ജീവിതസമുദ്രം
ജീവിതസമുദ്രം
ജീവിതം കടലായ് മുന്നോട്ട് ഒഴുകുന്നു
യാത്രികർ വഴികളിലൂടെ നീങ്ങുന്നു
തീരങ്ങൾ മാറിമാറി അകലുന്നു
നിലനിൽപ്പ് നിമിഷങ്ങളിൽ ലയിക്കുന്നു
കണ്ടുമുട്ടലുകൾ തിരമാലപോൽ സ്പർശിക്കുന്നു
മുഖങ്ങൾ ഹൃദയത്തിൽ തെളിയുന്നു
സ്നേഹങ്ങൾ ആഴങ്ങളിൽ പതിയുന്നു
സാന്നിധ്യം സുഗന്ധമായി പടരുന്നു
കാലം ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നു
പാദച്ചുവടുകൾ മാഞ്ഞുപോകുന്നു
ഓർമ്മകൾ ഉള്ളറകളിൽ തങ്ങുന്നു
അനുഭവങ്ങൾ നിത്യമായി പ്രകാശിക്കുന്നു
ജീ ആർ കവിയൂർ
11 06 2026
( തിരുവല്ല, കവിയൂർ)
Comments