വൃന്ദാവനസാരംഗി
വൃന്ദാവനസാരംഗി
വൃന്ദാവനസാരംഗിയിൽ പാടാം,
നമ്മൾ തൻ മധുര നോവിൻ രാഗം...
സംഗീതത്തിന്റെ ഏഴു വർണ്ണങ്ങളാൽ
സങ്കീർണ്ണതകളില്ലാതെ സംരക്ഷിക്കുന്നു,
സ്വർഗ്ഗം തീർക്കുന്നു ലോകത്തിൽ
സ്വപ്നത്തിൽ എന്നപോലെ പറന്നു പറന്നുയരുന്നു...
വൃന്ദാവനസാരംഗിയിൽ പാടാം,
നമ്മൾ തൻ മധുര നോവിൻ രാഗം...
എൻ ഹൃദയമിടിപ്പിൽ എന്നെക്കൂടി ചേർത്തിടുക,
ഞാനൊരു ഗീതമാണ് ഒന്ന് മൂളിയിടുക...
എവിടെ നിന്നോ മാറ്റൊലി കൊള്ളുന്നൊരു
വീണ തൻ അലയൊലികളാകുമ്പോൾ,
നിന്റെ ഓർമ്മകളിലായി ഒരു ഇക്കിൾ വരുകിൽ,
ഓടിയെത്തീടും ഞാൻ...
വൃന്ദാവനസാരംഗിയിൽ പാടാം,
നമ്മൾ തൻ മധുര നോവിൻ രാഗം...
നീയൊരു രാധയായ് ഞാനൊരു കൃഷ്ണനായി മാറിടാം,
ജീവിതമൊരു വൃന്ദാവനമാക്കി
സാരംഗിയിൽ ശ്രുതി ചേർത്തീടാം,
രാഗതാള തരംഗങ്ങളായി മാറിടാം.
വൃന്ദാവനസാരംഗിയിൽ പാടാം,
നമ്മൾ തൻ മധുര നോവിൻ രാഗം...
ജീ ആർ കവിയൂർ
13 06 2026
(കവിയൂർ , തിരുവല്ല)

Comments