Posts

Showing posts from June, 2023

ഓർമ്മയിൽ നീ

ഓർമ്മയിൽ നീ  നിൻ മിഴി പൂക്കളുടെ  ചാരുതയിൽ നിറമാർന്ന  സ്വപ്നങ്ങൾ കണ്ട് ഉണരുമ്പോൾ വിരഹത്തിൻ്റെ ലവണ രസം  പിരിയാനാവാത്ത മനസ്സിൻ്റെ കോണുകളിൽ ഓർമ്മയുടെ വസന്തം പൂത്തുലഞ്ഞു  കൂയിലുകൾ പാടി പഞ്ചമം മാനം കറുത്തിരുണ്ടു മയിലുകൾ നൃത്തമാടി മനസ്സ് ഒരു മാൻ പേടയായ് തുള്ളി തുടിച്ചു നിന്നു നീവരുമെന്ന സന്തോഷത്തിൻ്റെ ലഹരി പകർന്നു മണ്ണും വിണ്ണും പിന്നെ ഈ ഞാനുമെൻ ചിന്തയിൽ നിറയും നീയെന്ന മായിക ഭാവവും  ജീ ആർ കവിയൂർ 30 06 2023

നാഗ ദൈവങ്ങളെ..

നാഗ ദൈവങ്ങളെ....   ശ്രാവണ മാസത്തിൽ  നാഗ പഞ്ചമി നാളിലായി  സർപ്പോത്സവത്തിനായി  ഒരുങ്ങുമ്പോൾ മനം  സാമഗാനങ്ങൾ ഉരുവിട്ടു  പുള്ളോർ വീണയിൽ  ഒറ്റക്കമ്പിയിലായ് ശ്രുതി മീട്ടിയും പുള്ളുവക്കുടം  മൂളുമ്പോൾ ഭക്തിയാൽ  മഞ്ഞളും കുങ്കുമവും  ചന്ദനവും അഘിലും  മണക്കുമ്പോൾ  ഞാനറിയാതെ  കളം നിറഞ്ഞാടിയാടി  മായിക്കുമെൻ  മായകളൊക്കെവേ  നാഗരാജാവേ  നാഗയക്ഷിയമ്മേ  സർപ്പയക്ഷി, നാഗകന്യകളെ നാഗ ചാമുണ്ഡി , മണി നാഗങ്ങളെ  കരിനാഗങ്ങളെ എരിനാഗങ്ങളെ  പറ നാഗങ്ങളെ  അഞ്ചര മണി നാഗങ്ങളെ  ഞങ്ങളെ കാത്തുകൊള്ളേണമേ  നിങ്ങളെ ആവാഹിച്ച്  ചിത്രകൂടക്കല്ലിൽ  നൂറും പാലും നൽകിയും  സർപ്പബലിയും  സർപ്പപ്പാട്ടുപാടിയും  നാഗ പഞ്ചമി പൂജ നടത്തുമ്പോൾ  ഗൃഹശാന്തിയും സന്താന ലഭ്യതിയും  മംഗല ഭാഗ്യവും നൽകി  നാഗ ദൈവങ്ങളെ നിങ്ങൾ  ഞങ്ങളെ അനുഗ്രഹിക്കുന്നുവല്ലോ ജീ ആർ കവിയൂർ 26 06 2023

എൻ ചിദാകാശത്തിലെ താരകമേ

എൻ ചിദാകാശത്തിലെ താരകമേ നീയെൻ ആത്മ പ്രജോതിനി എൻ അക്ഷര കുട്ടിൻ ഈണം ശ്വാസ നിശ്വാസത്തിനാധാരം ചിന്തകൾക്കു ചന്തം  പകർന്നു തന്ന ദേവത കനവിലും നിനവിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നീ അകലേ എങ്കിലും അരികിൽ  നിൻ സാമീപ്യ മറിയുന്നു അഴലോക്കെ അകലുന്നു നിൻ സ്മരണമാത്രയിൽ മാനത്തേ മഴവില്ലു പോലെ  നിറയുന്നു നീയെൻ ചിദാകാശത്തിലായ് ജന്മ ജന്മാന്തരങ്ങളിലിനിയും കണ്ടുമുട്ടാം കാലത്തിൻ യവനികക്ക് ഉള്ളിൽ മറയുന്നുവല്ലാ നഷ്ട പ്രണയത്തിൻ ചാരുതകളൊക്കെ മൗനമാർന്ന നിന്ന നിൻ മൊഴികളിലെങ്ങാനും എൻ പേരും വിരിയുമാ പ്രണയമേ ജീ ആർ കവിയൂർ 24 06 2023

പലിപ്പറക്കാവിൽ വാഴും നാഗരാജാവേ നാഗയെക്ഷിയമ്മേ വാഴ്ക വാഴ്ക !!

പലിപ്പറക്കാവിൽ വാഴും  നാഗരാജാവേ നാഗയെക്ഷിയമ്മേ  വാഴ്ക വാഴ്ക !! നാദ ബിന്ദു കലാധരനുടെ ഗളത്തിന്നലങ്കാരമേ  നാരത്തിലയനം ചെയ്യും  അനന്തശായിയുടെ സൗഖ്യമേ !! പലിപ്പറക്കാവിൽ വാഴും  നാഗരാജാവേ നാഗയെക്ഷിയമ്മേ  വാഴ്ക വാഴ്ക !! എന്നിലെ എന്നെ അറിയുവാൻ  മൂലാധാരത്തിങ്കൽ കുടികൊണ്ട്  സഹസ്രാര പത്മത്തിങ്കലെത്തിക്കും  ചിന്തകൻ ഉൾപ്രേരകമേ  നാഗദേവങ്ങളെ വാഴ്ക വാഴ്ക !! പലിപ്പറക്കാവിൽ വാഴും  നാഗരാജാവേ നാഗയെക്ഷിയമ്മേ  വാഴ്ക വാഴ്ക !! കുലദോഷ ദുരിതങ്ങൾ അകറ്റി  നയിക്കുക നിത്യം നിത്യം  നാഗദൈവങ്ങളെ ... മംഗലൃ സന്താനഭാഗ്യങ്ങൾ നൽകി  നാഗരാജാവേ നാഗിയക്ഷിയമ്മേ കാത്തരുളേണമേ !! പലിപ്പറക്കാവിൽ വാഴും  നാഗരാജാവേ നാഗയെക്ഷിയമ്മേ  വാഴ്ക വാഴ്ക !! ജീ ആർ കവിയൂർ 23 06 2023

മനതാരിലായി

നിൻ മുഖമെന്നിലൊരു  നിലാവായി മാറിയിരുന്നു  നീറും മനസ്സിനൊരു  ഓർമ്മ കുളിരായ് നിത്യം നിറഞ്ഞു നിന്നു   നിദ്രാവിഹീനങ്ങളായ് നിറയുമെൻ ഉള്ളിലൊരു  രാമാഴയായ് പെയ്തു വീണു  രാക്കിളികൾ പാടിയ പാട്ടൊക്കെ  നിന്നെക്കുറിച്ച് ആയിരുന്നു സഖി  നിന്നെക്കുറിച്ചായിരുന്നു  നാം പങ്കുവെച്ച മിഴി പൂക്കളൊക്കെ  ഇന്നും വസന്തം തീർക്കുന്നു എൻ  മനതാരിലായ്  പ്രിയതേ ജീ ആർ കവിയൂർ   22 06 2023

മനമിന്നും

ചിരകാല സ്വപ്നങ്ങൾ  ചിറകേറി പറക്കുമ്പോൾ  ചിത്ര പതഗംമായ് മാറി  ചിത്തത്തിൽ നീ മാത്രമായി  ചാരുതയാർന്ന നിൻ  ചിരിപ്പൂകണ്ട് എൻ  ചിന്തകളിൽ വസന്തം  ചിക്ന്നു വിരുന്നു വന്നു  ചന്ദനം മണക്കുന്ന  ചാരുലതകൾക്കിടയിലൂടെ  ചന്ദ്രകാന്ത കുളിരുമായി  ചരിക്കുന്നു മനമിന്നും  നിനക്കായി പ്രിയതേ ജീ ആർ കവിയൂർ  22 06 2023

വരുമോ അവൻ

വരുമോ അവൻ വെള്ളാരം കുന്നിറങ്ങി  വെഞ്ചാമരം വീശിയെത്തും  വയനാടൻ ചുരം താണ്ടി  വലം വെച്ചു  കരിവളയിട്ട്  വന്നു കാതിൽ കിന്നാരം മൂളും വരവറിഞ്ഞു കാറ്റിൻ തലോടലാൽ  വിരൽത്തുമ്പിൽ നിന്നും  വർണ്ണം വിതറുമക്ഷരങ്ങളിൽ വിരഹത്തിൻ വേദനയോ  വികാരത്തിൻ തുടിപ്പോ?! വരമഞ്ഞൾ കുറി തൊട്ടവളുടെ  ഇടം കണ്ണു തുടിച്ചുവല്ലോ   വരുന്നു ഉണ്ടാവുമോ മധുരം  വിതറും നോവുമായവൻ  വാരിധി താണ്ടിയങ്ങു വരുമോ സഖേ ?! ജീ ആർ കവിയൂർ 21 06 2023

തേടൽ

തേടൽ കൂടു വിട്ട് കൂടു തേടും കിളികൾക്കുമുണ്ട്  കരകാണാ കടലല പോൽ കദനങ്ങൾ നിറയും  കരളിൽ നോവ് പേറുന്നു. കതിരവനും കാണാ കാഴ്ചകൾ  കവിയവനറിയുന്നുത്  കലർപ്പില്ലാത്ത കാര്യം കൈ വിരലിൻ കരച്ചിൽ  കുറിക്കുന്ന തൂലികക്കും കടലാസിനുമുണ്ട് പറയാനെറെ  കാല യവനിക്കപ്പുറം കാണുന്ന താളിൽ കുലകുത്തി പായുന്ന കാര്യങ്ങളിൽ കണ്ണും കഴച്ച് കാതോർത്ത് കാത്തിരിപ്പിൻ്റെ പെറ്റുറവ കവിതയായ് കര കേറാൻ  ജീ ആർ കവിയൂർ 18 06 2023

നഷ്ട പ്രണയത്തിൻ

നഷ്ട പ്രണയത്തിൻ  തൂവൽ പൊഴിച്ച  മഴ പാറ്റയായ് മാറി മനം  നിലാവിൻ  ചാരുതയിൽ  നിഴലാർന്ന  സ്വപ്നങ്ങൾ കണ്ടു മടുത്തു  വരും വസന്തങ്ങൾ  എന്നുകരുതി  വാടിയ മുഖം  തെളിയിച്ചു മുന്നേറുമ്പോൾ  രഞ്ജിനി രാഗത്തിൻ മാസ്മര ലഹരിയിൽ  മായിക ഭാവങ്ങൾ  ഓർത്തുപോകുമ്പോൾ  നീയെൻ മനസ്സിന്റെ  ആഴങ്ങളിൽ  മൗനരാഗത്താൽ  മിഴി നിറച്ചു  ജീ ആർ കവിയൂർ   14 06 2023

കോലായിലായ്

മിഴി പെയ്തു തോർന്നൊരു  മനസ്സിന്റെ വാതായനങ്ങളിൽ  ഓർമ്മതൻ പിൻനിലാവിൽ  ഓർത്തെടുക്കാനൊരു മധുരം  ഗുൽമോഹറുകളുടെ ഇതളഴിഞ്ഞ  നിറം പെയ്ത നിരത്തിലൂടെ  നടന്നകന്ന ദിനങ്ങളുടെ ചാരുതയും അടങ്ങാത്ത മോഹത്തിൻ മിടുപ്പുകളും    അണയാത്ത പ്രണയാഗ്നിയുടെ ചൂടും ചൂരുമിന്നും അറിഞ്ഞ്  യൗവനയുക്തമാക്കുന്നുവല്ലോ   കാലത്തിൻ കോലായിലായ് ജീ ആർ കവിയൂർ  15 06 2023

ഹൃദയമേ (ഗാനം)

ഹൃദയമേ (ഗാനം) രാഗരസം തീർക്കുമെന്നോർമ്മകളിൽ രാഗാർദ്രമാം നിൻ മൊഴി മിഴികൾ അനുരാഗ വസന്തം തീർക്കുന്നെൻ അന്തരാത്മാവിൽ ആന്തോളനം നിറക്കുന്നു നിൻ സ്വര മാധുരിയാൽ ഇന്ദ്രിയങ്ങളിൽ ആരോഹണാവരോഹണം തീർക്കുന്നു ശ്രുതി മധുരിമയിൽ കിനാകണ്ടുണരുമ്പോൾ എൻ തൂലികക്കുന്തു സമ്മോഹനം പ്രീയതേ അനുവാച്യ അനുഭൂതി പകരുന്നു സിരകളിൽ അക്ഷര കൂട്ടിനീണങ്ങൾക്ക് സാമ ഗാന ലഹരി ജന്മ ജന്മാന്തര സുകൃതമല്ലോയീ മധുര നോവ് ആരോടു പറയുമീ വിപ്രലംബം , എൻ ഹൃദയമേ !! ജീ ആർ കവിയൂർ 13 06 2023

ആത്മ പ്രണാമം

Image
ആത്മ പ്രണാമം  തപ്പും തൊടിയും പടകവാദ്യത്തോടെയും പടയണി കോലങ്ങൾ കെട്ടിയാടുന്നതിൻ പിന്നിലെ പഞ്ച വർണ്ണങ്ങൾ ചേർത്ത് ഇടനെഞ്ചിനുള്ളിലെ ഭക്തിയോടെ  കോലവും കളങ്ങളും രചിച്ച രസനയാർന്ന കരവിരുന്ന് കണ്ട് കൈകൂപ്പിയവരുടെ മനസ്സുകളിലിന്നും ചിരം വാഴുന്ന ഗോപി ആശാൻ്റെ ആത്മാവിനു പ്രണാമം  ജീ ആർ കവിയൂർ 10 06 2023

നിറ നിലാവായ് നീ

നിറ നിലാവായ് നീ ഇനി എത്ര നാൾ  ഈ ജീവിത വഴിയിൽ  ഉണ്ട് നാം ഒമലേ  മുന്തിരി ചാറു പോലെയല്ലേ  ജീവിതം പരിഭ പിണക്കങ്ങൾ  വെറുതെ അല്ലോ നിലാ ചന്ദ്രൻ മറഞ്ഞു പോയ് നീയും മകലുന്നുവല്ലോ എന്നിരുന്നാലും എൻ്റെ  മനസ്സിൻ്റെ മാനത്ത്  തെളിഞു നിൽക്കുന്നു വല്ലോ ഒരു കൊച്ചു കാറ്റ് വീശട്ടെ  തരളിതമാവട്ടെ അന്തരംഗം വന്നീടുക വീണ്ടുമീ ജാലക വാതിലിൽ  നിറനിലാവായ് നീ ജീ ആർ കവിയൂർ 11 06 2023

പിറക്കുന്നു വീണ്ടും

പിണങ്ങിയിരുന്നാലും പിൻ നിലാവായ് പൊലിയാതെ മനസ്സിലെന്നും പൊൻ താരകമായ് പിരിയാതെ ഇരിക്കട്ടെ പാഴാവതെ കാത്തിടാമീ പഴമനസ്സിലെ മധുര നോവുകൾ പലവുരു മറക്കാൻ ശ്രമിക്കുന്നു പറ്റുന്നില്ല കവിതയായ് പിറക്കുന്നു വീണ്ടും നീ പ്രിയതേ ജീ ആർ കവിയൂർ 11 06 2023

"ഗത് മിഥ്യ, ബ്രഹ്മം സത്യം"

"ഗത് മിഥ്യ, ബ്രഹ്മം സത്യം" നിങ്ങൾ എവിടെയാണ് നഷ്ടപ്പെട്ടതെന്ന് നിങ്ങൾക്കറിയില്ല നിങ്ങൾ നിറഞ്ഞ ലോകത്ത് നിങ്ങൾ ഏകാന്തരായി കഴിയുന്നു എന്നാൽ മരണം പോലും വരുന്നില്ല,  പ്രതീക്ഷ കൈവിടുന്നില്ല എങ്കിലും  ഹൃദയത്തിന് എന്താണ് സംഭവിച്ചത്,  അത് പറയുന്നത് നിങ്ങൾക്കാർക്കുമിഷ്ടമല്ല എന്നാലും എൻ്റെ  സ്ഥലം നിങ്ങൾ കൊള്ളയടിക്കുന്നു,  നിങ്ങൾ എവിടെയാണ് ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് എനിക്ക് അറിയില്ല... ഒരു ജീവിതവും ഒരു ദശലക്ഷം സങ്കടങ്ങളുമുണ്ട് വിളിച്ചാൽ കേൾക്കുന്നില്ല എങ്കിലും  വരൂ,  അനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഓർത്ത്  മങ്ങിയ കണ്ണുകളോടെ നമുക്ക് കാണാം എല്ലാത്തിനും ഒരു മുടിവുണ്ടെന്ന് മറക്കേണ്ട  എന്റെ സ്ഥലം നിങ്ങൾ അപഹരിക്കുന്നു, നിങ്ങൾ എവിടെയാണ് ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് എനിക്ക് അറിയില്ല... "ഗത് മിഥ്യ, ബ്രഹ്മം സത്യം" ജീ ആർ കവിയൂർ

തൃചെങ്ങന്നൂർ വാഴും ഭഗവാനെ

ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ  പാപങ്ങളൊക്കെ അകറ്റി ഞങ്ങളെ  പരമാത്മാവിൽ ലയിപ്പിക്കണേ ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ വിഷഹാരിയാം അവിടുത്തെ  വന്നു കണ്ടു തൊഴുമ്പോൾ  വിഷമങ്ങളൊക്കെയകറ്റുന്നുവാൻ അവിടുത്തെ വാഹകനാം  നന്ദികേശൻെറ കാതിൽ പറയുമ്പോൾ മൗനമായിയറിഞ്ഞ് അനുഗ്രഹം ചൊരിയുന്നു നീ ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേന്നേ ഗിരിജാ സുധനും  ഗണത്തിനു അധിപതിയാം  ഗണനായകനും നിന്നെന്തികേ  ഗരിമകളൊക്കെ നൽകി  മരുവുന്നുവല്ലോ ഭഗവാനെ  ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ നാലമ്പലടതിനുള്ളിൽ തെക്കോട്ട് ദർശനമായി  ദക്ഷിണാമൂർത്തി  വിദ്യാഭിവൃദ്ധി നൽകാൻ  കുടികൊള്ളുന്നുവല്ലോ ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ ശോണാദ്രിയിലെത്തിയ ശിവപാർവതിമാരുടെ ഋതുശാന്തിവിവാഹത്തിന് താപസിയാം അഗസ്ത്യമുനിക്ക് ഭാഗ്യം നൽകിയവരെ അജലിബധനായി കുമ്പിടുന്നേൻ ചെങ്ങന്നൂർ വാഴും ഭഗവാനെ  ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ മംഗല്യ ഭാഗ്യത്തിനും  സന്താന ലഭദിക്കും പടിഞ്ഞാറു ദർ...

ഇതാർക്ക് വേണ്ടി

ഇതാർക്ക് വേണ്ടി നിൻ മിഴിപ്പീലികൾ ശലഭമായ് മാറുന്നു നുകരുമെൻ മനമാകെ അനുരാഗ മധുരം നിൻ മൗനത്താൽ തീർക്കുമൊരുക്ഷര  മലർ മാലകൾക്ക്  പുഞ്ചിരിപൂവിൻ ചാരുത നിൻ ഇടനെഞ്ചിൽ മിടിക്കും മടതാളം കേൾക്കുന്നു ഞാൻ സോപനത്തിങ്കലെന്ന പോൽ ആർക്കുവേണ്ടി  ഇതാർക്കു വേണ്ടി ശ്രുതിമീട്ടും അനുരാഗ സംഗീതമാർക്ക് വേണ്ടി ജീ ആർ കവിയൂർ 03 06 2023     

ചന്തമുള്ള നാട് മലനാട്

ചന്തമുള്ള നാട് മലനാട് ചന്ദ്രിക വിരിഞ്ഞു  ചന്ദനം മണക്കും  ചങ്ങാതിമാർ മേവും  ചന്തമുള്ള നാട് മലനാട്  ചിന്തകൾക്ക്  ചിന്തേരിയിടും   ചിത്രവർണ്ണങ്ങളെറും ചന്തമുള്ള നാട് മലനാട്  ചാഞ്ചാട്ടമാടി  ചരിഞ്ഞാടിയാടി  ചിരി പടരും വിരിയും  ചന്തമുള്ള നാട് മല നാട്  ചങ്ങമ്പുഴയും  ചുനക്കരയും  ചുറ്റിത്തിരിഞ്ഞു കവിത പാടിയ  ചന്തമുള്ള നാട് മല നാട്  ചക്രവാള പൂവിൻ  ചാരുതയിലായ് ചാമരം വീശി പൂരത്തിൻ ചന്തമുള്ള നാട് മലനാട്  ചമ്മട്ടിയുമേന്തി  ചമ്രവട്ടത്ത് വന്നു പോയ  ചട്ടമ്പിമാരുടെ ചിതമുള്ള  ചന്തമുള്ള നാട് മലനാട്  ജീ ആർ കവിയൂർ  03 06 2023