വിഷം നിറഞ്ഞ വിഷുകാലം

വിഷം നിറഞ്ഞ വിഷുകാലം

Artblog | Artists in the time of Coronavirus, an ongoing virtual ...


കുമരനും കോരനും കുചേലനും കുബേരനും
കഷ്ടത്തിലാണിന്നു ഭീതിയുടെ നിഴലിലതാ
കടകമ്പോളങ്ങലടഞ്ഞു കിടന്നു മൗനം പൂണ്ടു
കറുത്തു നീണ്ടു അനങ്ങാതെ കിടന്നു നിരത്തുകൾ
കൊണ്ടുവന്നു ദീനരോദനങ്ങൾ കടൽകടന്നിവിടെയും
ക്രൂശിതനായവനും വൈഷ്ണവനും ശൈവനും  മുഹമ്മദീയനും
കണ്ണുനീർ വാർക്കാൻ ചുറ്റും കൂടാനും ഇല്ലയെന്തിനു
കൊണ്ടുപോകുവാൻ ഇല്ല നാലു തോളുകളിലേറ്റി 
കുമിഞ്ഞു കൂടുന്നേറെ ചലനമറ്റ ശിവമകന്ന ഗേഹങ്ങൾ
കണ്ണടച്ചു കൈകൂപ്പി നിന്ന് മനസ്സിൽ കണ്ടിന്നിന്റെ ദുഃഖം
കനിഞ്ഞു എല്ലാം നൽകുമീ പ്രകൃതിയെ നോവിച്ച ഇരുകാലി
കണിക്കൊന്നകളിതൊന്നുമറിയാതെ ചിരി പൂത്തു നിൽക്കുമ്പോൾ
കാളിമയകന്ന വാനത്തിൻ ചുവട്ടിൽ പാടി കോകിലവും വിഷുപ്പക്ഷിയും
കർഷകന്റെ വിത്തും കൈക്കോട്ടും വിതുമ്പി ആരുമറിയാതെ
കരകവിഞ്ഞു കവനമെൻ വിരൽത്തുമ്പുകൾക്കു നോവുകൾ
കഴിഞ്ഞ ദിനങ്ങളുടെ ആഹന്തകൾക്കില്ലേ അൽപ്പവും കുറവ്
കരയകറുമിനി കണ്ണുനീർ തുടച്ചു കൊള്ളുക വരുമിനിയും നല്ലനാളുകൾ .....!!

ജീ ആർ കവിയൂർ
13  .04  .2020  

Comments

Cv Thankappan said…
വരുമിനിയും നല്ലനാളുകൾ .....
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “