അവകാശപ്പെട്ടത് ....

അവകാശപ്പെട്ടത് ....
Image may contain: sky, cloud and outdoor

ഞാന്‍ നിനക്കവകാശപ്പെട്ടതു പോലെ
ആകാശത്തിലെ കാറ്റു പോലെ
വായുവിലെയഗ്നിപോലെ
ഞാന്‍ നിന്റെ കൂടെ ഉണ്ട്

മനസ്സിലെയൊരങ്കുരം
കടലിലെ തിര പോലെ
ഞാനാനന്ദനൃത്തം ചെയ്യുന്നു
എന്റെ മൗനം നിറഞ്ഞ വേദികളില്‍

എന്നിലെ ചിന്തകളാല്‍
നിന്റെ മനസ്സിലേറി
ചിത്രം രചിച്ചു നിന്നിലേക്ക്‌
വര്‍ണ്ണങ്ങളായി പടര്‍ന്നു .

വരിഞ്ഞു മുറുക്കരുതെ
നിന്റെ ബന്ധനങ്ങളാല്‍
ചോദ്യ ശരങ്ങളാല്‍
എന്നെ മുറിവേല്‍പ്പിക്കരുതെ

ഈ മായാമയമാം ലോകത്ത്
ഓടിയകലുന്ന സമയത്തിന്‍ മുന്നില്‍
നാം എന്ത് നേടി
എന്തുണ്ട് മിച്ചം

ഒന്നുമില്ല കൈവിട്ടു പോയ
നീര്‍ക്കുമിളപോലെ ഉള്ള
ആരെയും കാത്തുനില്‍ക്കാതെ
പായുന്ന സമയം ..

അപ്രത്യക്ഷമാകുവാന്‍
നഷ്ടപ്പെടുവാന്‍ വിധിക്കപ്പെട്ടത്
അവ ആരുടെ സ്വന്തം
എവിടെ നിന്നും വന്നവ ..

ഇന്നില്‍ ജീവിക്കുക
പ്രണയിച്ചു ജീവിക്കുക
അവിടെ ആണ് നിന്റെ നിലനില്‍പ്പ്‌
അവിടെ ഞാനും കൂടെ ഉണ്ടാവും ..!!


Comments

Cv Thankappan said…
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “