തേരോട്ടം



Image may contain: one or more people, sky, tree and outdoor

മഴവന്നു ചുരത്തി ഒഴുകുന്നു
വാർമുലകളിൽനിന്നുമെന്നപോൽ
പതഞ്ഞൊഴുകി വരും ജലകണങ്ങൾ
നിന്നെ ഏറെ മനോഹാരിയാക്കി
കൽപ്പാത്തിയെ തഴുകിയൊഴുകുമ്പോൾ
ശ്രീ വിശാലാക്ഷി സമേതനാവും
ശ്രീവിശ്വനാഥസ്വാമി  പെരുമാളേ
തേരിലേറ്റി ഭക്ത ജനം അഗ്രഹാര
തെരുവുകളിലൂടെ  വലിച്ചു കൊണ്ട്
വരും കാഴ്ച്ച കണ്ടു ഞാനറിയാതെ
കൈകൂപ്പി പോകുന്നു ഭഗവാനെ ..!!

Comments

Cv Thankappan said…
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “