കുറും കവിതകള്‍ 733

മഞ്ഞിന്‍ കണങ്ങള്‍
മലയെ ചുംബിച്ചയകന്നു .
സഞ്ചാരികള്‍ തേടി പറുദീസ..!!

തുലാവെയിലേറ്റു
കാറ്റുവീശും കാത്തു
അപ്പൂപ്പന്‍ താടികള്‍ ..!!

ഇളവേല്‍പ്പു അല്‍പ്പം
പുഞ്ചപാടത്തിനരികെ
കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!!

തുലാമഴയകന്നു .
കതിർക്കുലകളാടി
കാറ്റിന്നു പുതുമണം ..!!

ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!

ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!

പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!

ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!

വേലിയും അതിരും  താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!


ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ . 
മഴവന്നു മുത്തമിട്ടകന്നു ..!!


തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!

മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!! 

കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ