നിന്റെ ഗാനം
നിന്റെ ഗാനം നിന്റെ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗലഹരി പടർന്നുകയറി ഞാനറിയാതെ അലിഞ്ഞുചേർന്നു സ്വരഗംഗയിലായ് ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി . നീ അറിയാതെൻെറയുളളില്‍ നീ വളര്‍ന്നുകയറി പൂത്തുലഞ്ഞു സുഗന്ധം പരത്തി കവിതകളായി പലവുരു കടലാസിലേക്ക് പകര്‍ത്താതെയിരുന്നു ഏറെവട്ടം എഴുതിമായിച്ചു കീറിയെറിഞ്ഞു . അവസാനമിതാവിരല്‍തുമ്പിലൂടെ നിനവായ് നിറമായി പ്രണയനൊമ്പരമായ് വീണുടഞ്ഞല്ലോ ?? എന്നിട്ടുമെന്തേ നീയിതൊന്നുമേ അറിഞ്ഞതേയില്ല എങ്ങലായിന്നെൻെറ നോവുകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്നുവല്ലോ ...!! നിൻെറ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗ ലഹരിയെന്നിൽ പടർന്നുകയറി ഞാനറിയാതെ അലിഞ്ഞു ചേർന്നു സ്വരഗംഗയിലായി ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി ..!! ജീ ആര്‍ കവിയൂര്‍ 31-12-2016