ഓര്‍മ്മയുടെ പെരുമഴക്കാലം
ഓര്‍മ്മയുടെ പെരുമഴക്കാലം
കാത്തിരിപ്പിന്റെ നിഴലുകള്‍
വളര്‍ത്തി വലുതാക്കിയ
മോഹങ്ങളുടെ ഭ്രമണം
അന്യമായ ചുവടുവെപ്പുകള്‍
എലുക താണ്ടി വന്നടുക്കുന്നയറിയാ
ജനിതക സമാന്തര പാതകള്‍ വന്നടുക്കുന്ന
പിറുപിറുപ്പുകള്‍ തഴുകി അകലുന്നു
കാറ്റിനൊപ്പം വെഞ്ചാമര ചികുരങ്ങള്‍
നൃത്തിനൊരുങ്ങുന്നു കാലം നല്‍കിയോരാര്‍മ്മ
ചെപ്പുകളില്‍ എവിടെയോ
കൈവിട്ട് പറക്കുന്നുണ്ട് വെയിലേറ്റു മഴയേറ്റ്
കുന്നും കുഴിയും താണ്ടി അടുക്കുന്നുണ്ട്
നോവിനാരോഹണാവരോഹനങ്ങള്‍
ആര്‍ക്കും വേണ്ടാതാകുന്ന നിമിഷങ്ങള്‍
ഇതാവുമോ ഇന്നു ഞാനും നാളെ നീയും
അനുഭവിക്കേണ്ട ദുരിത ദുഃഖങ്ങള്‍ ...!!
ജീ ആര്‍ കവിയൂര്‍
20 -10- 20 16
ചിത്രം കടപ്പാട് മുരളി തുമ്മാരുകുടി......
20 -10- 20 16
ചിത്രം കടപ്പാട് മുരളി തുമ്മാരുകുടി......
Comments
ആശംസകള്‍