പ്രണയശലഭം

പ്രണയശലഭം

 


എന്നിലെ രഹസ്യമൊക്കെ
നീ ഒപ്പിയെടുത്തു
ഞാനറിയാതെ നീ

നിന്‍ ചുണ്ടിണകളാല്‍
മുത്തമിട്ടു  പറന്നു ശലഭമായ്
നുകര്‍ന്നകന്നു പൂമ്പൊടിവിതറി

എന്തിനു വെളിപ്പടുത്തണം
നിനക്കു തരാനായില്ലോന്നുമേ
എന്നെ തന്നെയല്ലാതെ മറ്റൊന്നുമില്ല

ഞാനേറുന്നത് നിന്നിലേ
ആഴങ്ങളിലേക്കിറങ്ങി
ഒന്നായ് രണ്ടാവാനായ്

കനവിലായ്  നിൻ ചിരിമൊട്ടുകളെൻ 
കരളിൽ വസന്തം വിരിയിക്കുന്നൊരു
കനലെഴും അഴകാർന്ന കവിതയായ് 
കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!!

ചിത്രം കടപ്പാട് ദീപാ സച്ചു

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ