ജന്മജന്മ ദുഃഖം
ജന്മജന്മ ദുഃഖം
ഓങ്കാര നാദം കേട്ടുണരുന്നൊരു
ഓമല്‍ പൊന്‍കതിരോളികളെ
ഒരിക്കലും വാടാത്ത നിന്‍ പുഞ്ചിരി
പൂവുകളെന്‍ മനം കുളിരണിയിച്ചു
ഓരായിരം കനവുകള്‍ നിറയിച്ചു
ഓര്‍മ്മകളില്‍ മായാതെ നില്‍പ്പു
ഓടിയകലും വര്‍ണ്ണമാര്‍ന്ന സന്ധ്യകളും
മറക്കാനാവാത്ത രാവുകളുമതില്‍
നീലനിലാവിന്റെ ചോട്ടിലായൊരു
നീര്‍മാതളം പൂത്തുലഞ്ഞു നില്‍പ്പു
നിശയുടെ കുളിര്‍ക്കാറ്റിലായ് നിന്‍
മിഴികളാകെ നക്ഷത്രം പോലങ്ങു തിളങ്ങി
ഉരിയാടി തീരും മുന്നേയെന്തെ അകറ്റിടുന്നു
കോമരം തുള്ളുമി കാലത്തിന്‍ കോലായില്‍
നിന്നുമകലത്തിലെവിടെയോ വിസ്മൃതിയില്‍
ജന്മജന്മാന്ത ദുഖമിതു തുടരുന്നു നിനക്കായ് ..!!
ഓങ്കാര നാദം കേട്ടുണരുന്നൊരു
ഓമല്‍ പൊന്‍കതിരോളികളെ
ഒരിക്കലും വാടാത്ത നിന്‍ പുഞ്ചിരി
പൂവുകളെന്‍ മനം കുളിരണിയിച്ചു
ഓരായിരം കനവുകള്‍ നിറയിച്ചു
ഓര്‍മ്മകളില്‍ മായാതെ നില്‍പ്പു
ഓടിയകലും വര്‍ണ്ണമാര്‍ന്ന സന്ധ്യകളും
മറക്കാനാവാത്ത രാവുകളുമതില്‍
നീലനിലാവിന്റെ ചോട്ടിലായൊരു
നീര്‍മാതളം പൂത്തുലഞ്ഞു നില്‍പ്പു
നിശയുടെ കുളിര്‍ക്കാറ്റിലായ് നിന്‍
മിഴികളാകെ നക്ഷത്രം പോലങ്ങു തിളങ്ങി
ഉരിയാടി തീരും മുന്നേയെന്തെ അകറ്റിടുന്നു
കോമരം തുള്ളുമി കാലത്തിന്‍ കോലായില്‍
നിന്നുമകലത്തിലെവിടെയോ വിസ്മൃതിയില്‍
ജന്മജന്മാന്ത ദുഖമിതു തുടരുന്നു നിനക്കായ് ..!!
Comments
ആശംസകള്‍