Sunday, August 25, 2013

ധന്യമായെനേം

ധന്യമായെനേം

നീ എന്ന സ്മൃതി എന്നെ വേട്ടയാടുന്നു
കിനാവള്ളിപോലെ ചുറ്റി വരിയുന്നു
മനസ്സിന്റെ കണ്ണാടിയില്‍ ഒരു ഛായാബിബമായ്
രണ്ടു തുള്ളികളാല്‍ ചാലിച്ച ലവണ രസം
നിനക്കായോ അതോ മറ്റാര്‍ക്കായോ
നൊമ്പരം കൊള്ളുന്നവര്‍ക്കൊരു
സന്തോഷത്തിന്‍ മഴവല്ലിന്‍ വര്‍ണ്ണം പകര്‍ന്നു
അത്താണിയായി മാറുവാന്‍ കഴിയുകില്‍
ജീവിതമെത്ര ധന്യമാകുമായിരുന്നുന്നെനേം 

No comments: