Sunday, August 11, 2013

കുറും കവിതകള്‍ 114


കുറും കവിതകള്‍ 114

വര്‍ണ്ണങ്ങളുടെ ആകാശം തേടി
കാത്തിരിപ്പിന്‍ ആഴങ്ങളില്‍ നിന്നും
മൌനം വെടിഞ്ഞൊരു ശലഭം

കടലിന്‍ ഇരമ്പല്‍
കായലിന്‍ ശാന്തത
കരളില്‍ നൊമ്പരമധുരം

തിരയടങ്ങിയ കടലിന്‍
മൌനം ആസ്വദിക്കുന്ന
തീരത്തിന്‍ സംതൃപ്തിയറിഞ്ഞു

കാറ്റിന്‍ കൈയ്യാല്‍
മുളം തണ്ടിന്‍
സംഗീത കച്ചേരി

വഴിതെറ്റിയ
തെറ്റിപൂ വിരിഞ്ഞു  
മുറ്റത്തും മനസ്സിലും

അദൃശ്യമായി വന്നു
കുളിരേകിയകലും കാറ്റേ
നീയറിയുമോയവളുടെ മനസ്സു

പ്രണയ പരിഭവ തീരത്ത്‌
തീര്‍ത്ത മാനസ്സ കൊട്ടാരം
നിന്‍ നോട്ടത്തില്‍ ഉടഞ്ഞു തകര്‍ന്നു 

1 comment:

ajith said...

ആശംസകള്‍