Thursday, August 8, 2013

ഓണമാണെന്നും

 ഓണമാണെന്നും

ഓലം കൂട്ടും ഓളം തല്ലുന്നുമെൻ
ഓര്‍മ്മകളെ ഒന്നു ഓമനിക്കാന്‍
ഒരുങ്ങുന്നു മനസ്സിലായങ്ങു
ഒരുമയുടെ പേരുമയാല്‍ ഒത്തുചേരും

തുമ്പിതുള്ളലും തുമ്പപ്പൂ ഒരുക്കലും
തൂശനിലയില്‍ വിളമ്പിയുണ്ടും
തുള്ളി കളിച്ചു ഊയലാടുമാ
തുഷാര ബിന്ദുക്കളുടയും പോലെ

ഓടിയകന്നുവല്ലോ കിനാക്കളെല്ലാം
ഒരായിരമാഘോഷങ്ങളൊത്തു ചേരുമാ
ഓണത്തിന്‍ നിറം പകര്‍ന്നയകന്നാരെന്‍
ഓമല്‍ ബാല്യകൗമാരങ്ങളൊക്കെ

ഇന്നുണ്ടോ അറിവു അന്നിന്‍
ഇഴയടുപ്പിക്കും ഈണം പകരുമാ
ഈരടി പാടുമാ പാട്ടുകളൊക്കെ
ഇല്ല ചതിയുമില്ല പൊളിവചനങ്ങളും

ഒട്ടല്ല കൗതുകമേറുന്നു നാട്ടിലായി
ഓശാന പാടിയും ഒറ്റക്കും പെട്ടക്കും
ഒറ്റുകൊടുക്കുന്നു കര്‍ക്കിടത്തിനൊപ്പം
ഒരല്‍പ്പമില്ല നാണവും മാനവും

പണമാണ് നിണത്തെക്കാള്‍
പെരുത്തതെന്നു പറഞ്ഞു
പതിയിരുന്നാക്രമിക്കുന്നവര്‍ക്ക്
പാത താണ്ടും കുഴികളാല്‍ ഒരുക്കുന്നു

ഓണമാണ് ഓണമാണെന്നും
ഓണമാണ് ഓണമാണെന്നും 

2 comments:

ajith said...

പാത താണ്ടും കുഴികളാല്‍ ഒരുക്കുന്നു

ഓണമാണ് ഓണമാണെന്നും

right words!

വീ കെ said...

ഇത്തവണ നാട്ടിൽ കുഴികളുടെ ഓണം തന്നെയാണ്...
ആശംസകൾ...