ഏകാന്തതയുടെ സ്വപ്ന മുഖങ്ങൾ

ഏകാന്തതയുടെ സ്വപ്ന മുഖങ്ങൾ 

സ്വപ്നങ്ങളില്ലാത്ത ലോകത്തെക്കോ 
സ്വയം തിരഞ്ഞും തിരിഞ്ഞു നോക്കി 
സ്വപ്നങ്ങൾ മൃതിയടഞ്ഞാൽ ജീവിതം 
സർവതും നഷ്ടപ്പെട്ട പോൽ അല്ലോ 

ചിറകൊടിഞ്ഞ പറക്കാൻ കഴിയാത്ത 
ചെറു കുരുവിയെന്നോണം ദാഹാർത്തയായി
ചുവപ്പാർന്ന മാനം നോക്കി കണ്ണുകളടച്ച് 
ചിത്രം ചമക്കുന്നു ഉയരങ്ങളിൽ പറക്കുവാൻ

തപസ്യ അനുഷ്ടിക്കും ഉഷരമാം ഭൂവിന്റെ
താങ്ങാനാവാത്ത ദുഖങ്ങളുടെ ചിതകൾ
തോള് കൊടുക്കുവാനില്ലത്ത മൃതികൾ
താഴവരങ്ങളിൽ തളർന്നു തേടുന്ന അഭയം

ഇഴഞ്ഞു നിങ്ങും ദിങ്ങളുടെ ദൈന്യത
ഇമയടച്ചു കാണാൻ ആഗ്രഹിക്കാത്ത
ഇളിക്കും മുഖങ്ങൾ ഹോ ക്രൂരം
ഇനിവേണ്ടയി വേദനയുടെ കനവുകൾ .

Comments

സ്വപ്നങ്ങളിൽ ചിലത് വേദനകളാണ് ...ആശംസകൾ .
Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍
ajith said…
വേണ്ടെന്ന് പറഞ്ഞാലും....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “