ഒരു ചാറ്റ് വിശേഷം
ഒരു ചാറ്റ് വിശേഷം
അവളെ അവന്‍ വിളിച്ചു ചോദിച്ചു
ചക്കരെ ചോറുണ്ടോ എന്ന്
മറുപടിയായി മൊഴിഞ്ഞു ഇല്ല പഞ്ചാരേയെന്നു
പിന്നെയും പോകാതെ കാല്‍ നഖത്താല്‍
ഭൂമിയില്‍ വരച്ചു നിന്നപ്പോള്‍
അവന്‍ പറഞ്ഞു വൈകാതെ പോയി വരൂ പൊന്നെ
മറുപടി പോയി വരാം തങ്കമേയെന്നു
ഇഷ്ടം എനിക്ക് നിന്നോടു ഉപ്പോളം
അതല്ലേ പറഞ്ഞത് പോയി വരൂ എന്ന്
അവള്‍ ലജ്ജയോടെ മൊഴിഞ്ഞു
എനിക്ക് നിന്നോടു ഇഷ്ടം കടലോളം
അവന്‍ ധൈര്യമായി പറഞ്ഞു, നിന്നോടു
ഈ അന്തമാം ആകാശത്തോളം ഇഷ്ടമെന്ന്
ചിരിച്ചു കൊണ്ട് വീണ്ടു നില്‍ക്കുന്നത് കണ്ടു
അവന്‍ പറഞ്ഞു പിന്നെ നിന്നാല്‍ താളം ഏറും
അനുരഗമേറും,കുറ്റം പറയാതെ പോയി വരൂ
ഞാന്‍ പോയി വരാം ,അത് കേട്ട് അവന്‍
മകളെ പോയി വരൂ വയറു നിറക്കു
എനിക്ക് നിന്നോടു ഇഷ്ടം കടലലയോളമെന്നു
അത് കേട്ടവന്‍ പറഞ്ഞു ഇനി നിന്നാല്‍
താളം മുറുകും അനുരഗ മേറും
കുറ്റം പറയാതെ പോയി വരൂ
ഇല്ലേങ്കില്‍ ഇതൊക്കെ ചേര്‍ത്തു ഞാന്‍ കവിത
ഒരുക്കുമേ എന്ന് അത് കേട്ടവള്‍
ഉറക്കെ പറഞ്ഞു അയ്യോ അയ്യോ
പിന്നെ പോയ വഴിക്കവള്‍
തിരിഞ്ഞു വന്നതേ ഇല്ല ?!!
Comments
ആശംസകള്‍.,..
http://aswanyachu.blogspot.in/
ആശംസകള്‍