കുറും കവിതകള്‍ 105


കുറും കവിതകള്‍ 105


സരിതോർജ്ജ്യം പോരാഞ്ഞിട്ടും
ആപ്പിളും തിന്നു മടുത്തിട്ടും
ഉത്തേജനത്തിന് കുറവൊന്നുമില്ലല്ലോ

കാറ്റാടിക്കായി
കാശിറക്കിയവര്‍ക്കു
സൂര്യ താപത്തിന്‍ പൊള്ളല്‍

കൊലിസ്സിൻ കിലുക്കം
തിരിഞ്ഞു നോക്കാതെ
പുഴയൊഴുകി മനസ്വിനിയെപോൽ

കരിവണ്ടിനെ പോൽ
മുത്തമിട്ട് അകന്നു
മുകിലുകൾ മലയെ

വണ്ടേ നിന്‍ ആശകൊള്ളാം
ചവുട്ടി മെതിച്ചു തേനും
മണവുംകൊണ്ടങ്ങു പോകുമോ

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “