സംശയം

സംശയം 

ഏറുന്നു ദുരിതങ്ങള്‍
രൂഡമൂലമാം അകല്‍ച്ചകളുടെ 
കാണാകാഴ്ചകളായിന്നു 
പരസ്പ്പര പൂരകങ്ങളാകാതെ
ധ്രുവങ്ങളായി വികര്‍ഷിക്കുന്നു 
നൊമ്പരങ്ങള്‍ അവനവന്‍ 
തുരുത്തുകളില്‍ കുഴിച്ചു മൂടി 
അതിന്‍ മേല്‍ തിറതിര്‍ത്തു 
ഫണമുയർത്തി ശത്രു ഭാവേന
കാണുന്നു സ്വയം ആരെന്നു
മനസ്സിലേൽക്കാതെ അഹം
വാഴുന്നു ചക്രവർത്തി കണക്കെ
ഇതിനൊരറുതി വരട്ടെ
അകലട്ടെയി സംശയ ഭൂതം

Comments

ajith said…
സന്ദേഹങ്ങളകലട്ടെ
Cv Thankappan said…
ബന്ധങ്ങള്‍ സുദൃഢമാവട്ടെ!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “