നിൻ ഭാവങ്ങൾ
നിൻ ഭാവങ്ങൾ
നിൻ മൗനം , നിസ്സംഗ ഭാവങ്ങൾ
എന്നെ വെട്ടയാടികൊണ്ടിരുന്നു
എവിടെ തുടങ്ങണം എവിടെ ഒടുങ്ങണം
ഒന്നുമറിയാതെ നിൻ കണ്ണുകളിലെ
എഴുതിവച്ച ഗസലുകളുടെ ഇശലുകൾ
വായിച്ചുഞാൻ എന്നെ മറക്കുന്നു
കാലം എന്തേ ഇത്രനാൾ അകറ്റിയീ
ശ്രുതി മീട്ടാനാവാതെ
താളം ഉൾകൊള്ളാനാവാതെ
എൻ ശ്വാസത്തേക്കാൾ പ്രിയകരം
നിൻ ഓർമ്മകൾ
ഹൃദയമിടിപ്പുകളെക്കാൾ പ്രിയകരം
നിൻ മൊഴികൾ
നിനക്ക് വിശ്വാസമില്ലെന്നുണ്ടോയി
ജീവിതത്തെക്കാൾ പ്രിയകരം
നിൻ സൗഹൃദമല്ലോ
മഴയെ നിൻ ഭാവങ്ങൾ
Comments