കുറും കവിതകള്‍ 102

കുറും കവിതകള്‍ 102

മുക്കണ്ണനായി ഇപ്പോള്‍
എന്‍ ഉപദ്രവസഹായിക്കു *
ചെവി ,വായ ,കണ്ണ്
* മൊബൈല്‍ -(3 G )

അദ്വാനിക്കാതെ നടന്നിട്ട്
ഏറെ മോദിയിട്ടു കാര്യമില്ല
സമയം തെളിയിക്കട്ടെയിനി

മോണകാട്ടി
കള്ളമില്ലാത്ത
ഒരു കുട്ടിത്തം

കല്ലുഭിത്തിയുടെ മാറിടം പിളർന്നു
മഴയോടൊപ്പമെത്തിയ കടൽ
ശേഷിപ്പിച്ചതു ദുരിതം മാത്രം

മഴ ഒഴിഞ്ഞ മാനം
പുഞ്ചിരിച്ചു ഒപ്പം വെയിലും
കുളിര്‍ത്തു മനവും

കല്ലു ഭിത്തിപദ്ധതിയെ വകവെക്കാതെ
കവച്ചുകടന്ന കടല്‍ കുടിലും കൊണ്ട്
ദുരിതം വിതച്ചു തിരികെ പോയി

മഴക്ക് പെയ്യാനല്ലേ കഴിയു
പനിയെ കുറിച്ച് അറിയില്ലല്ലോ
ആശുപത്രി നിറഞ്ഞല്ലോ

ബാറില്‍ നിന്നും കാറിലേക്ക്
ഭാരമില്ലായിമ്മയുടെ
ഒരു സുഖമേ

ഒരു ഇല അനക്കത്തിന്റെ മര്‍മ്മരം പോലും
സഹിക്കാത്ത വണ്ണം സ്നേഹത്തിന്റെ
വാലാട്ടും കാവല്‍ക്കാരന്‍

Comments

ajith said…
ഒരു നര്‍മഭാവമാണല്ലോ നൂറ്റിരണ്ടാമന്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “