കുറും കവിതകള്‍ 106


കുറും കവിതകള്‍ 106


കാറ്റ് മൂളി
മേഘങ്ങൾ ചിണുങ്ങി
കച്ചേരിക്കൊരുങ്ങി മഴ  

മഴ മേഘങ്ങൾക്കൊപ്പം
കഴുകന്മാർ  വട്ടമിട്ടു പറന്നു
പ്രളയ ഭൂമിക്കുമേലെ


വേനലിൻ അയനം
ഒരു കരിയിലയെ
മഴക്കായി കുമ്പിളുകുത്തി

നിന്നെ പിന്തുടർന്നു
പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട്  
പുഴയുടെ ഇരുളിലേക്ക്

പ്രണയം എഴുതാത്ത
വാക്കുകളില്ല  വരികളില്ല
അതാണ്‌ അതിന് ശക്തി

മഞ്ഞു മൂടിയ മലയെ
പൂവുകള്‍ അലങ്കരിക്കുന്നു
കണ്ടു മനസ്സും കുളിര്‍കോരുന്നു


മഴപൂരം
പള്ളിക്കുടത്തില്‍
ദുരിദാശ്വാസ കഞ്ഞി വിതരണം

ആത്മാവിന്റെ കവാടങ്ങളായ
മിഴികളിലൂടെ പ്രവേശിച്ച്
മനസ്സില്‍ മുഴുവന്‍ വ്യാപിക്കുന്നു പ്രണയം.

Comments

Cv Thankappan said…
നന്നായിരിക്കുന്നു
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “