ഒരു അവധൂതാന്വേഷണം
ഒരു അവധൂതാന്വേഷണം
മഴയും വെയിലും കാറ്റും
ആകാശവും താഴവാരങ്ങളും
ആരുമറിയാത്ത നിന്‍ കഥ പറഞ്ഞു
നിന്‍ ഉള്ളിലെ
കടലിരമ്പലുകള്‍
കണ്ണിലെ തിരകളിലുടെ കണ്ടു
കുറുനിരകളുടെ ചാഞ്ചാട്ടത്താല്‍
സ്നേഹത്തിന്‍ മണവും
കാറ്റിന്റെ ദിശയുമറിഞ്ഞു
കുന്നിനും താഴ്വാരങ്ങള്‍ക്കും
പുതുമഴയുടെ പച്ചിപ്പ്
നിന്‍ ചിരിയില്‍ അറിഞ്ഞു
ജന്മ ജന്മങ്ങളായി
സുഖദുഃഖങ്ങളൊക്കെ
കാത്തു നില്‍ക്കുന്നു നിനക്കായി
ഋതുക്കള്‍ കാണിച്ചു തന്നതും
കവികള്‍ പാടിയതും
എല്ലാം നിന്നെ കുറിച്ചായിരുന്നു
ഹര്‍ഷണിയോ അമൃതവര്‍ഷിണിയോ
ഹൃദയേശ്വരിയോ ഈശ്വരിയോ
നിന്നെ തേടിയിന്നും
അലയാത്ത നാടുകളില്ല
പെടാത്ത പാടുകളില്ല
എല്ലാം നിനക്കു വേണ്ടിയല്ലോ
Comments
കവിത കൊള്ളാം കവിയൂര് മാഷെ