മരണം
മരണം
ആഗ്രഹങ്ങളുടെ
വിനിമയനഷ്ടാവസ്ഥയും
ജടിലതയാര്‍ന്ന വിഷണ്ണതയും
സ്ഥൂലതയില്ലായിമ്മയുടെ അഭിനിവേശവും
എല്ലാത്തിനുമൊടുക്കം
ദേഹ ദേഹികളുടെ അകല്‍ച്ചയുടെ
തിരികെ വരാന്‍ കഴിയാത്ത
ജൈവനഷ്ടമല്ലോ മരണം
ഇനി മരണം എന്നൊരു വാക്കിനെ
പിരിക്കുകില്‍ മ- ര -ണം
മണി മുഴക്കുമി മരണത്തെ
മൂടുവതിനു മരം അനിവാര്യം
മരണതിനു മണം ഉണ്ടോ
രണത്തിന്റെ ആണോ
എല്ലാ മനനങ്ങൾക്കുമപ്പുറം
ആണോ ഈ മരണത്തിൻ നില ആവോ ?!!!
Comments
നല്ല വരികള്‍....
ആശംസകള്‍
"മരണത്തിലൂടെയാണ് മനുഷ്യന്റെ മഹത്വം വെളിപ്പെടുന്നത്".