നിമജ്ജനം
നിമജ്ജനം
കാതില്‍ മര്‍മ്മരം ഓതി
കടന്നകന്നു മെല്ലെ
ദൂതുമായി ഒരു തെക്കന്‍ കാറ്റ്
നിലവിളക്കിന്‍ തിരിയാളി
തലക്കലെ രാമനാമം മുറുകി
നിറവാഴയിലയിലെ ഉണരാത്ത ഉറക്കം
മുളം ശയ്യകളൊരുങ്ങി
നാലു ചുമലുകളുടെ
താങ്ങുമായി ചിതയിലേക്ക്
വെമ്പല്‍ കൊണ്ട് ജന്മ ജന്മങ്ങള്‍
പഞ്ചഭൂതങ്ങളില്‍ ലയിക്കാന്‍
ചുറ്റിതിരിഞ്ഞൊരു ആഗ്രഹങ്ങള്‍
കാത്തു നിന്നു ആത്മാവു
നിമജ്ജനം കൊതിച്ചു
മോക്ഷത്തിനായി കാക്കയും
Comments