മാനസ യാത്ര




മാനസ യാത്ര

ഒരു സ്വപനം വീണു
മഞ്ഞുതുള്ളിയായ്
പുല്‍കൊടി തുമ്പില്‍
സൂര്യ കിരണ കിരണങ്ങളേറ്റു
കണ്ണുകളതു കവര്‍ന്നെടുത്തു
നിമിഷങ്ങള്‍ക്കുള്ളില്‍
സ്വര്‍ഗ്ഗം പൂകിയിവകള്‍
രാവു പിറന്നോടുങ്ങുമ്പോള്‍
പുനര്‍ജജനിക്കുന്നു ഒപ്പം

പറക്കുവാനൊരുങ്ങി
മുഖമുയര്‍ത്തി കാറ്റിന്‍
മര്‍ദ്ദം ഏറ്റുവാങ്ങി
മനസ്സു ഞാന്‍ അറിയാതെ
എങ്ങോ പറന്നകന്നു

കടലിലുടെ ഒഴുകാനൊരുങ്ങി
ആഴമറിയാതെ നില്‍ക്കുമ്പോള്‍
ഞാന്‍ അറിയാതെ മനസ്സിന്‍ യാത്ര
തുടങ്ങി എവിടെയൊക്കെയോ
പോയി നങ്കുരമിട്ടു

മനസ്സിന്‍ പിറകെ പോയി
മലകള്‍ കടന്നു കാറ്റിന്‍ കുളിരറിഞ്ഞു
മഞ്ഞു തുള്ളികള്‍ വീണു തല നനഞ്ഞു
വെയിലെറ്റ് കണ്ണുകള്‍ മഞ്ഞളിച്ചു
ചന്ദ്രന്റെ ചിരിയില്‍ മയങ്ങി
താരകങ്ങള്‍ കണ്ണുചിമ്മി
അവസാനം സൂര്യന്‍
അസ്തമിക്കാതെ ആയി
തിരികെ വരാനാകാത്തവണ്ണം




Comments

ajith said…
മനസ്സിന്റെ യാത്രകള്‍
തീർഥയാത്ര ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “