കാത്തിരിപ്പ്
കാത്തിരിപ്പ്
രണ്ടു ബിന്ദുക്കൾ ചേർന്ന് പോയി
സമാന്തരമായി വരച്ച രേഖകൾ
ലംബമായി മാറാൻ ഏറെ ആഗ്രഹിച്ചു
കാലം അനുവദിച്ചില്ല , അകറ്റി കൊണ്ടിരുന്നു
കാറ്റും മഴയുംഇടിയും മിന്നലും
ആകാശവും കടലും ചക്രവാളങ്ങളും
മരവും പൂക്കളും കായും കിളികളും
തുണയായിരുന്നു പക്ഷെ
കുറെ പേർ മാത്രം സമ്മതിക്കുന്നില്ല
അവർ ഇപ്പോഴും ജന്മ ജന്മങ്ങളായി
പെയ്യ് തൊഴിഞ്ഞു തീരാൻ
സംഗമ ഭൂവിനായി കാത്തിരിക്കുന്നു
Comments
ആശംസകള്‍