കുറും കവിതകള്‍ 99


കുറും കവിതകള്‍ 99


ഒരു ദേശത്തിന്റെ കഥ
ഓര്‍മ്മകളില്‍ ഉണര്‍ത്തുന്നു
പൊറ്റകാടുകള്‍

മയ്യഴി പുഴയോരം
എഴുത്തിന്റെ വഴിയിലുടെ
മനസ്സറിഞ്ഞു മുകുന്ദ ലോകം


ആകാശത്തെ വിതാനിക്കാന്‍
പുഷ്പങ്ങളോരുങ്ങി ചില്ലയില്‍
കണ്ണും മനസ്സു കുളിര്‍ത്തു


വേവാത്ത ബലി ചോറിന്റെ
പരാതി അറിയിച്ചു കൊണ്ട്
കാക്കകള്‍ മാവിന്‍ കൊമ്പില്‍

പകിട കട്ടതിരിഞ്ഞു
ജീവിതത്തിന്‍ കോണിയെറി
തൊണ്ണുറ്റി ഒന്പതിന്റെ പമ്പ് കടിച്ചു


ഇരുളിന്‍ എത്തിനോട്ടം
പകലോന്റെ യാത്രാമൊഴി
കുയിലിന്‍ പാട്ടില്‍ ശോകം


കണ്ണാടിയിലെ പൊട്ട്
ഓര്‍മ്മകളുടെ താഴവാരങ്ങളില്‍
ഇക്കിളി ഉണര്‍ത്തി

ക്രൂരമാം വിധി
മഴയോടൊപ്പമുള്ള മിന്നലില്‍
കൊണ്ടാകന്നു അച്ഛനെയും


കുലച്ച വാഴയും
തെങ്ങും കമുകും
കടപുഴകികൃഷി സ്വപ്നങ്ങള്‍

ആ ബാല്യമിങ്ങു വന്നെങ്കില്‍
വളയമുരുട്ടി പീപ്പി ഊതി
മിഠായിനുണഞ്ഞു നടക്കാം


ചുറ്റും റെക്കോര്‍ഡ്
ഗാനം തുപ്പും കോളാമ്പി
നോക്കിഇരിക്കും പട്ടി!


ജാലക കാഴ്ചകള്‍
എന്നോടൊപ്പം
യാത്ര ചെയ്യുമ്പോല്‍


അസ്തമയ സൂര്യന്റെ
രാഗാംശുയെറ്റ് കനവു കണ്ടു
സന്തോഷത്തോടെമിഥുനങ്ങള്‍


അത്രക്കു തൊട്ടാവാടിയോ
ഈ മനസ്സും ശരീരവും
മഴക്കും വെയിലിനും എന്തുമാകാം


സ്വപ്നങ്ങളെന്നും
കൈ തൊടാനാവാതെ
മോഹങ്ങളുണര്‍ത്തിയകലുന്നു
 
മഴക്കൊപ്പം
നിറഞ്ഞു ദുരിതങ്ങള്‍
പള്ളിക്കൂടത്തിന്‍ ഉള്ളിലും ഉമ്മറത്തും

അകത്തും പുറത്തും
ഒരുപോലെ മഴ
പള്ളികുടത്തിനു അവധി

പര്‍ദ്ദ മറച്ച കൃഷ്ണ വിഗ്രഹത്തിനു
നീര്‍മാതള ഇലപച്ചയാല്‍
ഒരു ശവക്കച്ച

മഴയോടൊപ്പം
പാറ്റയും തേളും പാമ്പും
അഭയാര്‍ത്ഥികള്‍

Comments

ajith said…
നൂറു തികയാന്‍ ഒന്നുകൂടി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “