കുറും കവിതകള്‍ 98

കുറും കവിതകള്‍ 98 

കടത്തിണ്ണയിലെ
ഉറങ്ങിയ കടവായില്‍ 
ഈച്ചകളുടെ സ്നേഹ പ്രകടനം 

നീ കോറിയിട്ട ഓർമ്മകൾ 
വേട്ടയാടി കൊണ്ടിരുന്നു 
നിദ്രയില്ല രാവുകൾ 

നിറമെന്തെന്നു അറിയാതെ
പിന്തുടരുന്നു വെളിച്ചത്തോടോപ്പം
വലുതായും ചെറുതായും നിഴലുകള്‍

വിഷാദം ഉള്ളിലോതുക്കും
വൈഢൂര്യ തിളക്കമാം
ബിന്ദുവോ നീ

ഇടവേള തീര്‍ക്കാന്‍
ചുങ്കം വാങ്ങിയ
പരസ്യക്കാര്‍ക്ക് തിടുക്കം

ചുണ്ടാലുരച്ച് തൂവലൊതുക്കി
അന്തികൂട്ടിന്നു കാത്തിരുന്നു
ഇണക്കിളിയുടെ ചേക്കേറിനായി...!

കറ കളഞ്ഞ രഹസ്യങ്ങളൊക്കെ
കൂടുവീട്ടു കൂടുമാറുന്നു
ഇരുളിന്‍ മറയില്‍

അടര്‍ന്നു വീഴുന്നു സംഗീതം
മൌനമായൊരു മഴനീര്‍
പഴയൊരു കലത്തിലേക്ക്

Comments

ajith said…
അടര്‍ന്ന് വീഴുന്ന സംഗീതം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “