കുറും കവിതകള്‍ 1൦൦


കുറും കവിതകള്‍ 1൦൦


നൂര്‍എടുക്കാന്‍ ഏറെ ചിന്തിച്ചു
അവസാനം കുറുക്കി നൂറായി
മാറിയല്ലോയി അക്ഷര കൂട്ടിന്‍ രസങ്ങള്‍

ജീവിത പാതകള്‍
പലപ്പോഴും മാറ്റി മറിക്കാറുണ്ട്
മണികിലുക്കങ്ങള്‍


ചലിക്കാൻ ശേഷി
ഉണ്ടായിരുന്നുയെങ്കിൽ ഇവ
ഇരുകൈ ഉയർത്തി ഇങ്കുലാബു വിളിക്കില്ലേ


ഞാനാരു കൂവേ കാഞ്ഞിരത്തിന്‍ വേരോ
പൊള്ളയാം പാഴ്മുളം തണ്ടോ
ഇന്നലെ പെയ്യ്ത മഴക്ക് കുരുത്ത തകരയോ



അയ്യഞ്ചു വര്‍ഷകൊണ്ട്
കീശ നിറക്കാന്‍ മുഖമെറെ
പാവം കങ്കാണി ജനം



അനീതി മുടിയഴിച്ചാടുന്നു
ചിരിക്കുന്ന ഗാന്ധിയുടെ
മറവില്‍ ഭയമില്ലാതെ


മണിയടി ഒച്ചകേട്ട്
കൊതിയോടെ പാല്‍ ഐസിനായി
ഓടിയ ബാല്യം ഇന്ന് ഓര്‍മ്മയില്‍


മഴയെ കാത്തു കര്‍ഷകനും
കറന്റു കട്ട് വെറുത്ത വീട്ടമ്മയും
ഇറങ്ങി നനയാന്‍ കുട്ടികളും


വന്നില്ലേല്‍ കുറ്റം
വന്നാല്‍ കുറ്റം
പഴി മഴക്കുതന്നെ


പുറത്ത് മഴത്തുള്ളികള്‍
അകത്ത് വിപ്ലവാരിഷ്ടം
ലോകം തലചുമടിലും

നാലാള്‍ കൂടും ചായക്കടയിലെ
നാലുമണി ചായയും
നല്ല ചൂടുള്ള പരദൂഷണവും


ചക്രവാള സീമയില്‍
പുതു മഴവില്ലുവിരിയട്ടെ
കവിത ഉണരട്ടെ


മണ്‌ഡൂകങ്ങൾ കച്ചേരി നടത്തട്ടെ
അവരതിന് നിയുക്തരല്ലോ  
പ്രകൃതിയുടെ നിയമല്ലോ  

പാവം ഗാന്ധിജി
ഗോഡ്സേയായി മാറുന്നു
നോട്ടു കെട്ടുകളിലുടെ പലപ്പോഴും


Comments

നല്ല കവിത ആശംസകൾ
Cv Thankappan said…
മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍
ajith said…
ശതകാശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “