കുറും കവിതകള്‍ 106
കുറും കവിതകള്‍ 106
കാറ്റ് മൂളി
മേഘങ്ങൾ ചിണുങ്ങി
കച്ചേരിക്കൊരുങ്ങി മഴ
മഴ മേഘങ്ങൾക്കൊപ്പം
കഴുകന്മാർ വട്ടമിട്ടു പറന്നു
പ്രളയ ഭൂമിക്കുമേലെ
വേനലിൻ അയനം
ഒരു കരിയിലയെ
മഴക്കായി കുമ്പിളുകുത്തി
നിന്നെ പിന്തുടർന്നു
പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട്
പുഴയുടെ ഇരുളിലേക്ക്
പ്രണയം എഴുതാത്ത
വാക്കുകളില്ല വരികളില്ല
അതാണ് അതിന് ശക്തി
മഞ്ഞു മൂടിയ മലയെ
പൂവുകള്‍ അലങ്കരിക്കുന്നു
കണ്ടു മനസ്സും കുളിര്‍കോരുന്നു
മഴപൂരം
പള്ളിക്കുടത്തില്‍
ദുരിദാശ്വാസ കഞ്ഞി വിതരണം
ആത്മാവിന്റെ കവാടങ്ങളായ
മിഴികളിലൂടെ പ്രവേശിച്ച്
മനസ്സില്‍ മുഴുവന്‍ വ്യാപിക്കുന്നു പ്രണയം.
Comments
ആശംസകള്‍