കുറും കവിതകള്‍ 104

കുറും കവിതകള്‍ 104 

നിൻ മൗനവും 
നിസ്സംഗ ഭാവവും 
ഉറക്കം കെടുത്തി 

ചാറ്റും ചീറ്റും കഴിഞ്ഞു 
വഴിയാധാരമായി പലരും 
പഴിക്കുന്നു മോഹ പുസ്തകത്തെ 

മധുരിച്ചിട്ടു തുപ്പാനും
കയിച്ചിട്ടുയിറക്കാനുമാവാതെ
തികട്ടിവന്നു പ്രണയം

സംഗമം കാത്തു മടുത്ത്
നൊമ്പര പൂവിരിഞ്ഞു
അസഹ്യതയുടെ നാളുകള്‍

നിമിഷങ്ങളുടെ സുഖം
സ്ഖലിച്ചു പോയി
വേദനയുടെ തുടക്കം

Comments

Cv Thankappan said…
തുടക്കം തന്നെ......
ആശംസകള്‍
ajith said…
ആശംസകള്‍
ഇരുതലമൂര്ച്ച യുള്ള പ്രണയം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “