കുറും കവിതകള്‍ 101


കുറും കവിതകള്‍ 101

വിഷാദം വിട്ടകലും
വസന്തമായി നീ വന്നു
വിശേഷങ്ങളിനിയും എന്താ പറയുക

കണ്ണടച്ചു തുറക്കുമ്പോഴേക്കും
ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക്
ചേക്കേറുന്നു

നാളികേരവും വറ്റലും
പെറുക്കി എടുക്കാനൊടിയ
അമ്മുമ്മയെ കബിളിപ്പിച്ചു മഴ


ഉണങ്ങാനിട്ട തുണിക്കായി
അമ്മയുടെ ഓട്ടം
മഴയുടെ  കുസൃതി

തുള്ളിമഴക്കു തുണിയെന്നോ
തലയെന്നോ ഉണ്ടോ
അടര്‍ന്നു വിഴുകതന്നെ

അടര്‍ത്തി അകറ്റി കൊണ്ട് പോയില്ലേ
കടലവള്‍ കരയും പിന്നെ പലപ്പോഴായി
പരസ്പ്പരം സ്നേഹിക്കുന്നവരെയും


മയൂകങ്ങള്‍ മയൂഖങ്ങളെ കണ്ടു
മനോഹര നൃത്തം വച്ചു
മനസ്സിന്‍ മോഹങ്ങളും


അലക്ഷ്യമില്ലാതെ
ലക്ഷ്യത്തിയല്ലോ
മോക്ഷം സാഫല്യം

അട്ടപ്പാടിയില്‍
മന്ത്രിമാരുടെ
ശിശു മന്ദഹാസം


കൊലിസ്സിന്‍ കൊഞ്ചല്‍
പടര്‍ത്തി മനസ്സില്‍
പ്രണയത്തിന്‍ ലാഞ്ചന

പൊന്നില്‍ കുളിച്ച കണി
കൊന്നപൂപോലെ നില്‍പ്പു
 നീ കതിര്‍ മണ്ഡപത്തില്‍

ഓര്‍മ്മവസന്തത്തിന്‍
സുന്ദര നിമിഷങ്ങളില്‍
നീ മാത്രമെന്തേ വന്നില്ല



കവിത ഒഴുകി പുഴപോലെ
നീന്തി തുടിക്കാന്‍ ആവാതെ
പാവം വായനക്കാര്‍



Comments

Cv Thankappan said…
അഞ്ചാംവരിയില്‍ 'ര'വിട്ടുപോയിട്ടുണ്ട്‌.
നല്ല കവിത
ആശംസകള്‍
ajith said…
പാട്ടിന്റെ പുഴയില്‍ നീരാടി.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “