Saturday, January 19, 2013

ഏറെ നാളുകളിനിയുമില്ല



ഏറെ നാളുകളിനിയുമില്ല

നേടിയതെന്ത്  ഈ  കാലമത്രയും
മൌനത്തില്‍  നിന്നും ഉണര്‍ന്നുയുരിയാടുക
നൊമ്പരങ്ങള്‍  ഏറെയായി ഞാനെന്നൊരു
അഹം വിട്ടു പടപാളയം താണ്ടാമിനിയും
അശ്വമേധം മതിയാക്കാം ,സ്പര്‍ദ്ധയും
അസുയയും കുശുമ്പും കുന്നായിമ്മകളും
കുന്നികുരു പോലെ ചെറുതല്ലയോയി
ജീവിതമെന്ന മൂന്നക്ഷരങ്ങള്‍ മാത്രം
പോകാന്‍  ഇനിയും ഏറെ
നാളുകളിനിയുമില്ലയി ഭൂമിയില്‍

4 comments:

Cv Thankappan said...

നല്ല വരികളായി സര്‍,എന്നാല്‍ ചിന്തിക്കുന്നവര്‍ വിരളം!
ആശംസകള്‍

മനോജ്.എം.ഹരിഗീതപുരം said...

ഉള്ള സമയം സന്തോഷത്തോടെ ജീവിക്കുക

ajith said...

അഹം വിട്ട്....

ശ്രീ said...

ശരി തന്നെ.

നല്ല ആശയം...