നീ അകന്നുവോ ......
നീ അകന്നുവോ ......
പൂത്തുലഞ്ഞില്ല ഒന്നുമേ
വരികളിലും വാക്കുകളിലോന്നുമേ
കരഞ്ഞു തോര്‍ന്നെന്നു കരുതിയ
മനസ്സിലിനിയും കദനങ്ങളിനിയുമുണ്ടോ
കുത്തി കുറിക്കാനിരുന്നു കുത്തഴിഞ്ഞില്ല
വെട്ടിത്തിരുത്തിയും കാച്ചി കുറുക്കിയിട്ടും
പാകമായില്ല പിടി തെരാതെ
ഒഴിഞ്ഞകന്നവള്‍ എന്‍മൌനമായി
മാറിയോ വിരലില്‍ വരാതെ
വിട്ടകന്നുവോ കവിത നീ
Comments
ഉള്ളിലുണ്ടല്ലോ.
പിന്നെന്തിനീ........
ആശംസകള്‍