Wednesday, January 9, 2013

ദിനം ദിനം


ദിനം ദിനം



നെരിയാണി നട്ടല്ലു കോച്ചി പിടിക്കുന്നു
നേരിന്റെ പടവുകള്‍ താണ്ടി മുന്നേറവേ
ഇളിക്കുന്നു പെടാപാടിന്റെ രോദനങ്ങള്‍
രാവേറെ  ചെല്ലുമ്പോള്‍ നിദ്രയുമകലുന്നു
പത്രങ്ങളുടെ താളുകള്‍ കണ്ണുകളില്‍
കോര്‍ത്തു കുത്തുന്നു അക്ഷരങ്ങളുടെ
വളവു നിവരുകളാല്‍ നെഞ്ചകത്തില്‍
ഭീതിയുടെ തിരമാലകള്‍ തിളച്ചു പൊന്തുന്നു
അതിനുള്ളില്‍ ദിനരാത്രങ്ങള്‍ ഏറി കുറഞ്ഞു
കുറയുന്നു ജീവിത പോരിന്റെ കടമെറ്റിയ
വണ്ടി വലിച്ചു കൊണ്ട് നെടുവിര്‍പ്പുമായി
അതാ വന്നു നില്‍ക്കുന്നു അടുത്ത
ദീന മേറ്റും ദിനത്തിന്‍ മിടുപ്പുകള്‍
ആയുസ്സിന്‍ വലിപ്പത്താല്‍

2 comments:

Cv Thankappan said...

ഓരോ ദിനങ്ങളിലും എന്തൊക്കെ,ഏതൊക്കെ.....
നന്നായിട്ടുണ്ട്‌
ആശംസകള്‍

ajith said...

ദൈനംദിനം