മനസ്സിന്റെ ജല്‍പ്പനങ്ങളോ
മനസ്സിന്റെ ജല്‍പ്പനങ്ങളോ
മനസ്സിന്റെ അകത്തളങ്ങളില്‍
മധുരം പുരട്ടിയകറ്റാനാവാത്ത നീറ്റല്‍
കരിം തിരിയണഞ്ഞ മണം പകരും
സന്ധ്യയകന്ന മച്ചിന്‍ മുകളില്‍
കളങ്കമെറ്റു എന്ന് പുരാണങ്ങളാല്‍
എഴുതപ്പെട്ട വരികളില്‍ നിറഞ്ഞ
പരിഹാസം മറന്നു പാല്‍ പുഞ്ചിരി
പൊഴിയിച്ചു നില്‍ക്കുന്നവന്റെ ചുവട്ടില്‍
ഓര്‍മ്മകളിലുടെ കടം കൊണ്ട
ജീവിത സായന്തങ്ങളില്‍
വിറകൊണ്ട വിരലുകളുടെ ഇടയില്‍
വീര്‍പ്പുമുട്ടി നില്‍ക്കുന്ന വാക്കുകള്‍ക്കും
വരികള്‍ക്കും വടിവില്ലായിമ്മ
ജനതിക മാറ്റങ്ങളൊക്കെ
ഉള്‍കൊള്ളാനാവാതെ
കവിതക്കും ജരാനരകളോ
അതോ മനസ്സിന്റെ കൈവിട്ട ജല്‍പ്പനങ്ങളോ
Comments
ജീവിത സായന്തങ്ങളില്‍
വിറകൊണ്ട വിരലുകളുടെ ഇടയില്‍
വീര്‍പ്പുമുട്ടി നില്‍ക്കുന്ന വാക്കുകള്‍ക്കും
വരികള്‍ക്കും വടിവില്ലായിമ്മ“ കവിത മനോഹരം!
മനോഹരവാക്കുകള്‍
ആശംസകള്‍