സധൈര്യം മുന്നേറുക
ഉതിഷ്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോദത:
സഹോദരി എന്നൊരു വാക്കിന്‍ മുന്നില്‍
സഹനശേഷി ഉള്ളവന്‍ സ്വയം മറക്കാതെ
സ്നേഹത്തിന്‍ തിരി തെളിയിച്ചു അണയാതെ
സംരക്ഷിക്കുവാന്‍ കരുത്തുള്ളവനല്ലോ യഥാര്‍ത്ഥ
സോദരനെന്നു അറിയപ്പെടുകയുള്ളല്ലോ
സന്തോഷത്തോടെ പറയട്ടെ ഇന്ന് എത്രയുണ്ട്
സഹോദരിയെ സഹോദരിയായി കാണുവാന്‍
സന്നദ്ധനായി മുന്നേറുന്നവര്‍ വാക്കിലോന്നു നോക്കിലോന്നു
സത്യമെന്ത് പറയേണ്ടു ,ഇവറ്റകളെ നിഷ്കരുണം തിരസ്ക്കരിക്ക
സമയമായി ഇനി പ്രതികരിക്കുക, പതിയിരിക്കുമിവരെ നഖവും പല്ലും കൊണ്ട്
സന്തതം നേരിടുക ഇവര്‍ ദയ അര്‍ഹിക്കുന്നവരല്ലെന്നു അറിക
സഹോദരിമാരെ സധൈര്യം മുന്നേറുക ,നാളെ നിങ്ങളുടെ താണ് മുന്നേറുക
Comments