പുഴയുടെ മടക്കം

പുഴയുടെ മടക്കം 

നിങ്ങളെന്നിലെക്ക് ഒഴുക്കിയ 
അഴുക്കുകളൊക്കെ  സഹിച്ചു 
എന്റെ അടി തട്ടിലെ മണല്‍ 
ഊറ്റി  മരണം ആഘോഷിച്ചു 
എനിക്കായി പലരും കൊടി പിടിച്ചു 
സത്യാഗ്രഹങ്ങള്‍ നടത്തി എന്നിട്ടും 
ആരും ഒന്നുമേ ചെയ്യ് തതുമില്ല  
ആനപ്പുറമെറി ആറാട്ട്‌ കഴിഞ്ഞു ദൈവങ്ങളും 
മാമോദിസയും  മുങ്ങിയും  മറഞ്ഞു     
എങ്കിലും ഇനി നിങ്ങള്‍ക്കായി 
ഒന്ന് കൂടി മടങ്ങിവരാം എന്നെ 
നിര്‍ലജ്ജമാക്കി വീണ്ടും ഇല്ലാതാക്കരുതെ      

Comments

Harinath said…
പുഴയും കുളവുമെല്ലാം വറ്റിവരണ്ടുകഴിയുമ്പോൾ കൈക്കുമ്പിളിൽ വെള്ളമെടുത്ത് ആനയെനനച്ച് ആറാട്ടുനടത്തേണ്ടിവരും.
ചിത്രം വളരെ നന്നായിട്ടുണ്ട്.
Sandeep.A.K said…
ഒഴുകുവാന്‍ മറന്നൊരു പുഴ വറ്റി വരണ്ടു മണ്ണില്‍ ഉറങ്ങിപ്പോയ്‌....,....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “