കവിതേ ......!!! ഗാനം ജീ ആര് കവിയൂര്‍

മറക്കാന്‍ കഴിയാത്തൊരു ഈണമാണ് നീ
പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ
മധുരം കിനിയും കയിപ്പുനീരാണ് നീ
കണ്ണില്‍ വിടര്‍ത്തും കനവിന്റെ നേരാണ് നീ
മണ്ണില്‍ വിടരും കനിയുടെ വേരാണ് നീ
മഥിക്കും മനസ്സിന് ആശ്വാസമാണ് നീ
ഉള്ളിലോതുങ്ങാത്ത വീഞ്ഞിന്റെ ലഹരിയാണ് നീ
ഉറങ്ങാത്ത ഉണര്‍വിന്റെ പേരാണ് നീ
അനര്‍വചനീയമാം അനുഭൂതിയാണ് നീ
ഇരുളിന് നോവിന് വെളിച്ചമാണ് നീ
നെഞ്ചിന് നിറയും അക്ഷയഖനിയാണ് നീ
ഋതു ഭേദങ്ങളില്‍ പിരിയാത്തൊരു സഖിയാണ് നീ
ജീവിത ഭാരത്തിന് അത്താണിയാണ് നീ
എന്‍ മതിഭ്രമത്തിന് ഔഷധിയാണ് നീ
വിരല്‍ തുമ്പില്‍ വിരിയും അക്ഷര നോവാണ് നീ
നിന്നെ പിരിഞ്ഞങ്ങു കഴിയുവാനാവില്ലല്ലോ കവിതേ .......!!!!
Comments
Mannil (vidarum)kaniyudae ....
'vidarum' may be replaced by a
suitable word if you also feel so.
പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ
കവിയും കവിതയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഇവിടെ നിന്നാണ്. നല്ല വരികള്‍.
കൈപ്പുനീരാണ്
കയ്പ്പ് നീര് എന്നല്ലേ വേണ്ടത്?
വായിച്ചു അഭിപ്രായം നല്‍കിയവര്‍ക്ക് എല്ലാവര്ക്കും നന്ദി
എന്ന് ഒറ്റവരിയില്‍ അല്ലേ?
നന്നായിട്ടുണ്ട്...