നിലനില്‍ക്കില്ല ഏറെ ......

നിലനില്‍ക്കില്ല ഏറെ ......



സദൃശ്യമായി ഒന്നുമേ നിലനില്‍ക്കില്ല ഏറെ 
എത്രയോ പേരും പെരുമയും തലയെടുപ്പുമായി 
അണിഞ്ഞൊരുങ്ങി നീറ്റിലിറങ്ങി ഏഴു കടലും 
താണ്ടി ഒരു നാള്‍ കടല്‍  ഛേതത്തില്‍ പെട്ട് 
തകര്‍ന്നു കിടക്കവേ പ്രൗഢിയുടെ നാളുകള്‍ 
ഓര്‍ത്തുപോയി ,മനുഷ്യന്‍ ജീവിക്കുന്നു മരിക്കുന്നു 
എന്നാല്‍ ഭൂമി എന്നെന്നും നിലനില്‍ക്കുന്നു 
അതെ സ്ഥലത്ത് വീണ്ടും ഉദിക്കാന്‍ തിടുക്കപ്പെടുന്ന സൂര്യന്‍ 
തെക്ക് വടക്ക് അടിക്കുന്ന കാറ്റ് തിരികെ വന്നയിടത്ത് 
തിരികെ വന്നു ചേരുന്നു ,നദികളും വീണ്ടും വീണ്ടും ഒഴുകി 
കടലില്‍ പോയി ചേരുന്നു ,എന്നാല്‍ കടല്‍ നിറയുന്നില്ല 
മനുഷ്യന്‍ നിര്‍മ്മിക്കുന്നവ അവന്റെ കാലത്തിനപ്പുറം
നിലനില്‍ക്കുമെങ്കിലും നാശത്തിലേക്ക് കുപ്പു കുത്തുന്നുവല്ലോ 

Comments

anupama said…
പ്രിയപ്പെട്ട സുഹൃത്തേ,
നേരിന്റെ വേദനിപ്പിക്കുന്ന സത്യങ്ങള്‍...! കവിതയിലൂടെ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
Anonymous said…
ജീവിതം ക്ഷണിമാണ്...... കൈപേറിയ സത്യങ്ങള്‍ കുരച്ചുവരികളില്‍ മനോരമയി ആവിഷ്കരിച്ചിരിക്കുന്നു...
ആശംസകള്‍...
kanakkoor said…
സര്‍... ഭൂമിയും ഈ ഡിസംബര്‍ ഇരുപത്തിയൊന്നു വരെ ഒള്ളൂ എന്നാണു മായന്‍ കലണ്ടര്‍ പറയുന്നത്.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “