Posts

Showing posts from January, 2012

ഇരകളെ തേടുന്നവര്‍

Image
ഇരകളെ തേടുന്നവര്‍ അ റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍ ആ ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ ഇ മവെട്ടിതിരിയുമ്പോഴേക്കുമാ  ഈ ണത്തില്‍ ചോല്ലിയ വാക്കുകള്‍  ഉ ണര്‍ത്തി തിരി തെളിക്കും  ഊ റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍  ഋ തു വസന്തങ്ങലറിഞ്ഞു വരുകിലും  ഋൗ ഷി വാക്ക്യങ്ങളറിയാതെ  'ൠ'  നഷ്ടപ്പെട്ടവനായി നിന്ന്  ഌ വില്‍ കാലുകൊണ്ട്‌ വരച്ചു  ൡ തം കണക്കെ വലത്തീര്‍ത്തു കാവലായി  എ റെയറിയാമെന്നു നടിച്ചു  ഏ ണി കേറി പിഠത്തിലിരുന്നു വൃഥാ ഐ വര്‍ മുന്നിലായി  ഒ ട്ടുമെയറിയില്ലയെന്നു ഓ തിയതോക്കവേ  ഔ വണ്ണം ചിന്തിച്ചുയെറയങ്ങ്    അം ശമില്ലാത്ത കണക്കുപോല്‍  അ റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍  ========================================== ഇരതെടുന്നവര്‍ മുന്നിലകപ്പെട്ടു     ഞാന്‍ എന്ന ഞാന്‍  എന്നെ തേടുന്നു ജീവിത തിരക്കിലായി  ചിത്രം എന്റെ കര്‍മ്മ മണ്ഡലമായ  മുംബൈ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ നിന്നും     

"ഹേ റാം "

Image
"ഹേ റാം " അറുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  ആഴത്തില്‍ തറച്ചോരു വേദനയുടെ  തിരുശേഷിപ്പുകളിന്നു വിസ്മൃതിയില്‍  ആഴ്ത്തുന്നുവല്ലോ ,എന്താന്നാല്‍ ഇന്ന്  ഹര്‍ത്താലോ അവധിയോ ഇല്ലല്ലോ  ഇതെല്ലാം കണ്ടു കൊണ്ട് പല്ലില്ലാ  മോണകാട്ടി ചിരിക്കുന്നു വല്ലോ അങ്ങ്   "ഹേ  റാം " 

ബ്രീത്ത്‌ ഈസി

Image
ബ്രീത്ത്‌ ഈസി  ചുമച്ചും തുമ്മിയും ,പരസ്യത്തിന്‍ താരത്തിളക്കത്താല്‍ കണ്ടു   വാങ്ങിയ    പങ്കചകസ്തുരി     കൈയ്യില്‍  കിട്ടിയപ്പോള്‍ കാര്യങ്ങള്‍  ബ്രീത്ത്‌ ഈസി  കച്ചവടക്കാരനു  സന്തോഷം   പാവം മാന്‍പേട കാടായ കാടെല്ലാം താണ്ടി  മണം തേടി പരതുന്നു പേറ്റന്റിനായി .    (വില്‍പ്പന നടന്നില്ല എങ്കില്‍ ഡോക്ടര്‍ക്കുപോലും  ശ്വാസം മുട്ടുണ്ടാകും എന്ന് വിവക്ഷ )     

എങ്ങോട്ടാണോ ഈ ഓട്ടം

Image
എങ്ങോട്ടാണോ ഈ ഓട്ടം  കൊടിഞ്ഞ ചായിക്കാന്‍ ചെന്നികുത്തു മാറ്റാന്‍ പാണലുമില്ല   കൊടിയേറിയ ഉത്സവത്തിനായി ഒന്ന് ചുറ്റി തിരഞ്ഞു  ചിന്തികടകള്‍ കേറി രസിക്കാനും നിലകടല കൊറിക്കാനും   ചില്ലറ പരുതാന്‍ അമ്മുമ്മയുടെ കാല്‍പ്പെട്ടിയിലെ പിള്ള മുറികളിന്നു ശൂന്യമായി കിടക്കുന്നു ,ശബ്ദമില്ലാതെ  തേങ്ങുന്ന മാറാല നിറഞ്ഞ  തെക്കിനിയും വടക്കിനിയും കരിയിലകള്‍ നിറഞ്ഞ നാല് മുറ്റങ്ങളും  കഥകളുറങ്ങുന്ന സപ്രമഞ്ച കട്ടിലുകളും ആട്ടം നിലച്ച ആട്ടുകട്ടിലുകളിന്നു  കിടക്കും മുതിര്‍ന്നവരാറുമില്ല  ,പിന്നെ ആയിരത്തോന്നു രാവുകളിലെ  ആ രാജകുമാരനും  കുമാരിയേയും കേള്‍ക്കാന്‍ ആര്‍ക്കും നേരവുമില്ല  ഒട്ടു പറയാനറിയുകയുമില്ല ,അറിയാന്‍ മുതിരുകയുമില്ല ,എല്ലാവര്‍ക്കും  ഒടുങ്ങാനാവാത്ത തിരക്കാണിന്നു,എവിടെക്കാണാവോ ഇവരുടെ  പാച്ചിലുകളെന്നറിയാതെ ,പകച്ചു  നില്‍ക്കുന്നു ഞാനും        *************************************************************************************  മുകളില്‍ ഉള്ള ചിത്രം ബോസ് മാഷിന്റെ ആണ് ചിത്രം  അദ്ദേഹത്ത...

രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *

Image
രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു * രാമാധാരി സിങ്ക് ദിനകറിന്റെ*** ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ - ജീ ആര്‍ കവിയൂര്‍  രാവേറെ ചെല്ലവേ  ആകാശത്തിലെ  ചന്ദ്രന്‍  പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു  മനുഷ്യന്‍ ഒരു വികാര ജീവിതന്നെ  പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി  ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു  ചുറ്റി തിരിയുന്നത് കണ്ടില്ലേ ? നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി  കാണുന്നു ഈ കാഴ്ചകളൊക്കെ എന്റെ കണ്മുന്നിലല്ലോ  മനുവിന്റെ ജനനവും മരണവും  പിന്നെ നിന്നെ പോലെ മദഭ്രമം  ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ  സ്വപ്നങ്ങളൊക്കെ  നെയ്ത്    കൂട്ടുന്നത്‌ ? മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേ അത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു  പൊങ്ങുന്നുയിന്നു  ,നാളെ  അതു  ഉടഞ്ഞു തകരുന്നു . എന്നാലും  ,ഈ കുമിളകളുടെ  ഉയര്‍ന്നു ഉടയുന്നതൊക്കെ  മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ ഇത് കണ്ടു എന്റെ അനുരാഗം എന്നോടു  പറയുകയുണ്ടായി ,ദാ നോക്ക് വീണ്ടും  ചന്ദ്രന്‍  ഉദിച്ചുവല്ലോ. നീ എന്നെ അറിയുന്നുവോ എന്റെ  സ്വപ്നങ്...

നിന്നാലല്ലോ പ്രണയമേ .................

Image
നിന്നാലല്ലോ പ്രണയമേ .................  പൂവിരിയും മനസ്സല്ലോ അവളുടെ  പുലരിയുടെ കുളിരല്ലോ അവള്‍ക്ക് വര്‍ണ്ണ പൊലിമയാര്‍ന്ന നഭസ്സല്ലോയിവള്‍ക്ക്  വാരിവിതറും നെല്‍മണിയാല്‍  വിരിയും പച്ചിമയല്ലോയിവള്‍തന്‍ മനസ്സ്    പവിഴാധരംപോല്‍ വിരിയും മുല്ലമൊട്ടോ  അവളെന്‍ സ്വപ്നസരോവര  തീരത്തെ  അരയന്നമോ ,പറയു പ്രണയമേ  നിന്നാലല്ലോ, കുറിക്കാനായല്ലോ   നിന്‍ നിരുപമസുന്ദരമാംവരികള്‍  **************************************************** രാജാരവിവര്‍മ്മച്ചിത്രം    : കടപ്പാട് ഗൂഗിള്‍        

മരിക്കാത്ത അഴിക്കോട് മാഷ്‌

Image
വാക്കുകളെ അഴികളില്‍ നിര്‍ത്തി  വാചാലതയുടെ അതിര്‍ത്തിയോളം  തത്വമസിയറിഞ്ഞു  അര്‍ബുദത്തോട്  മല്ലടിച്ച്  നിത്യശാന്തിയിലേക്കു സൗകുമാര്യത്തോടു  വേദനയുടെ വാര്‍ഡുകളും താണ്ടി  ഇനി അവാര്‍ഡുകളിലും  സാഹിത്യ   വിദ്യാര്‍ത്ഥി കളുടെയും  കര്‍ണ്ണനും ഭീഷ്മരുമായി  നമ്മള്‍ കേരളീയരുടെ മനസ്സുകളില്‍  എന്നും ജീവിക്കുന്നുവല്ലോ  സുകുമാര്‍ അഴിക്കോടു മാഷ്‌  

അമൃതം ചൊരിയട്ടെ

Image
അമൃതം ചൊരിയട്ടെ നാവിനെ വാസുകിയാക്കി പിന്നെ  നാരായതൂമ്പിന്‍ ബലത്താലെഴു- ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം വരികളൊക്കെ വെട്ടി തിരുത്താന്‍  നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍  നീലകണ്‌ഠത്തിലെ മഷി തൊടാതെ  ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍  അമൃതം ചൊരിയട്ടെ    ജരാനരകളകലട്ടെ  മാനവ സ്നേഹമ ഥ നം നടക്കട്ടെ  നരര്‍ സുരര്‍ അസുരര്‍     മൂവരും  ഒത്തു ചേര്‍ന്നങ്ങു കടഞ്ഞില്ലേ ? കാളകൂടം നീല കണ്‌ഠ ന്‍ കാക്കും! മനസ്സിന്‍ ഉള്ളിലെ സ്പര്‍ദ്ധകളൊഴിഞ്ഞിട്ടു വീണ്ടും ഉച്ചത്തില്‍ പാടട്ടെ ശാന്തി മന്ത്രങ്ങളും  "ലോക സമസ്താ സുഖിനോ ഭവന്തുഃ  ഓം ശാന്തി ശാന്തി ശാന്തിഃ " 

ഇഴകള്‍

Image
ഇഴകള്‍  ജീവിതത്തിന്‍ കണ്ണികളടുപ്പിക്കാന്‍  ഉള്ളോരു തുന്നലുകളില്‍ ഇഴയകലാതെ  കടന്നു പോയൊരു ഗതകാലങ്ങളേ    ഓര്‍ത്തു തുന്നുമ്പോള്‍ പൊടുന്നനെ  നൊന്തു കൈ വിരലില്‍ കൊണ്ട സൂചിയാല്‍  ചേരാതെ കെട്ടഴിഞ്ഞു പോയൊരു നൂലുകളിന്നു  തനിച്ചാക്കിയ കാലത്തോടെന്തു ഞാന്‍   പറയേണ്ടു  "വാര്‍ദ്ധക്യമേ"   

വീക്കി നിനക്ക് പിന്തുണ

Image
വീക്കി നിനക്ക് പിന്തുണ  ദക്ഷിണയില്ലാതെ  ഗുരു മുഖത്തു നിന്നും കിട്ടും  ശിക്ഷ , ഭിക്ഷയ്ക്കു തുല്യമല്ലോ  എല്ലാം മായയുടെ മറയല്ലോ ,ഇതാ വിണ്ടും  യുഗങ്ങള്‍ പിറകിലേക്കല്ലോ  നടപ്പ് , സാമ്രാജ്യ ശക്തികളിവരുടെ  ദാഷ്ട്ര്യം ഏറെ സഹിക്കണമല്ലോ ഗുരുവിന്റെ നീതിക്കുമുന്നില്‍  ഏകാലവ്യന്മാരായി തുടരണമല്ലോ  ഇതെന്തു കഷ്ടം ,ഇതെന്തു ന്യായം  വീക്കി നിനക്ക് എന്റെ എല്ലാ പിന്തുണയും 

ജപിക്കുക ഇനിയും

Image
ജപിക്കുക ഇനിയും  ഒരു നാള്‍  ദ്രുതഗതിയില്‍  വൈദ്യുതി-   യകലും  , ഇരുളു   പരക്കും   ജനജീവിതമങ്ങു  ദുസഹമായി മാറുവതിന്നു  ഇനിയുമേറെ  നാളുകളി ല്ലെയെന്നറിക   സൗരോര്‍ജ്ജമല്ലാതെ   ഇല്ല   മാര്‍ഗ്ഗം  മര്‍ത്ത്യരെ  ജപിക്ക   വിണ്ടും   സൂര്യ   ഗായത്രിമന്ത്രമിനിയും 

ഏകാന്തതയുടെ കൂട്ടുകാരി

Image
ഏകാന്തതയുടെ കൂട്ടുകാരി  പുഴയായി തഴുകി ഒഴുകിയ മേഘങ്ങളും  കാറ്റു കാടു താണ്ടി    നറുമണമായി പുല്‍കി ഉള്ളി ലുളെളാരു     മോഹമെല്ലാം പൂവായി  ശലഭങ്ങള്‍ കഥ പറഞ്ഞു മുത്തമിട്ടു  പറന്ന് അകന്നപ്പോളെയെന്‍   മനമറിയാതെ  നിന്നെ ഓര്‍ത്തുപോയി  പുഞ്ചിരിയാലെ മുത്തു പൊഴിയുമാ  കിന്നാര പുന്നാര മൊഴികളിന്നു  കുറിച്ചിട്ടൊരു കവിതയായിന്നിതാ    കൈവിരല്‍ തുമ്പിലുടെ ഉതിരുമ്പോള്‍   അറിയാതെ രോമാഞ്ച മണിയുന്നു ഞാനുമി പ്രപഞ്ച സത്യമെന്നോണം  ജീവിതപ്പോരിനായി അകന്നു കഴിയുന്നു  പകലും രാത്രിയും ഒക്കെ നിനക്കായി  സമര്‍പ്പിച്ചു മുന്നേറുന്നു  എന്‍  ഏകാന്തതയുടെ  കൂ ട്ടു കാരീ .... ,കവിതേ .....

കച്ചവട തന്ത്രം

Image
കച്ചവട തന്ത്രം  എത്രയോ ഉമിക്കരിയും മാവിലയും ഒക്കെ ചേര്‍ത്തു  തേച്ചതാ    ഇനി പരസ്യമായ രഹസ്യം പറഞ്ഞിട്ടും വിട്ടുതരാന്‍ കൂട്ടില്ലാത്ത    പരാന്ന ഭോജികളാം ഈ കച്ചകപടത്തിന്റെ കുതന്ത്രമേ   വെളുക്കട്ടെ വെളുക്കട്ടെ  ഞാന്‍ ഒന്ന് ശരിയാക്കാന്‍  കൊടുത്തിരിക്കുകയാ  എന്റെ മുല്ലപൂവ് പോലെയുള്ള വെപ്പുപല്ലുകളെ ........           

പൊടിക്കവിതകള്‍

പൊടിക്കവിതകള്‍  ഇല്ല ഞാന്‍ കുടിക്കുകയില്ല  നിന്റെ ലഹരി ഇറങ്ങുവോളം  ഞാന്‍ "നീറ്റല്ലെന്നു '' ആരു പറഞ്ഞു ഈ വെള്ളം ചേര്‍ക്കാ റമ്മോളം  ************************************************ മിസ്കോള് തന്നു എന്നെ മിസ്‌ ആക്കല്ലേ  മിസ്റ്റര്‍ കോളുകള്‍ വരാനുണ്ട് ഏറെയായി ....... ************************************************** കൊള്ളാം ,നന്നായിരിക്കുന്നു , ആശംസിക്കുന്നു എന്ന് കമന്റായി  എനിക്ക് ഇട്ടില്ലെങ്കിലും...    ഇല്ല പിണക്കില്ല്ല നിന്നെ ഞാന്‍, ഇട്ടോളാം നിന്‍ ബ്ലോഗിന്‍  ചുവട്ടിലായി, ഇതു സത്യം ,സത്യം ..  

പരതുന്നവര്‍

Image
പെണ്ണ് എന്നത്‌   പോഴത്തം എന്ന്  ഒരു കൂട്ടര്‍  പഴിയെന്നും പെരുവഴിയെന്നും  പരിലാളനമെന്നും   പട്ടെന്നും പൊന്നെന്നും  പിണക്കമെന്നും  ഇണക്കമെന്നും     പരിശുദ്ധമെന്നും വേറെ ചിലര്‍  പരിണിതമായ പ്രഹേളികയെന്നും  പ്രപഞ്ചത്തിനാധാരമെന്നും  പരാശക്തിയെന്നു മറിയാതെ പലരുമിന്നു ഇരുട്ടില്‍ മുങ്ങിത്തപ്പുന്നു         

മാര്‍ഗ്ഗം ......?

Image
മാര്‍ഗ്ഗം ......? ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍  തിക്കിത്തിരക്കിയുള്ളയാത്രയില്‍നിന്നും  മനസ്സ് ഒന്നുവഴിമാറി യാത്ര തുടങ്ങി       ജീവതത്തിരക്കില്‍ നിന്ന് ഒഴിഞ്ഞിരുന്ന്  കുറച്ചു നേരമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ  ഇതുവരേക്കും എന്തൊക്കെ ചെയ്തതും,പറഞ്ഞതും  അതില്‍ എത്ര നല്‍പ്പുള്ളവയും മറ്റുള്ളവരെ  വേദനിപ്പിച്ചവയുമായ പ്രവൃത്തികള്‍  എപ്പോള്‍  ചേതന ഉണര്‍ന്നുവോ  അറിഞ്ഞു ,ഈ ലോകത്തില്‍ ഉത്സവങ്ങളുടെ തിരക്കിന്‍നടുവില്‍  ഓരോരുത്തരും അവരവരുടെ കൊടുക്കള്‍-- - - വാങ്ങലുകളുടെ കണക്കുകള്‍ നോക്കുന്നു  പലരും ഉത്സവങ്ങളുടെ വര്‍ണ്ണാഭയില്‍   മതിമറക്കുമ്പോള്‍ കുറച്ചുപേര്‍ ഉച്ചത്തില്‍ പാടി-  യാടി സന്തോഷത്താല്‍ കരഞ്ഞു കൂവുന്നു  മറ്റു പലര്‍ വാതോരാതെ സ്വന്തം ഗുണഗണങ്ങള്‍  വാഴ്ത്തി സ്തുതിക്കുന്നു  ,സംസാര സാഗരത്തില്‍   മുങ്ങിത്തപ്പി നേട്ടങ്ങളുടെയും കോട്ടങ്ങ ളുടേയും    വേദനകളുടെയും   കഥകള്‍     നിരത്തു മ്പോള്‍  എവിടെ പോകുമീ  തിരക്കില്‍ ? ,ഇവര...

കുത്തബ് മിനാരമേ

Image
കുത്തബ് മിനാരമേ  ശിഷ്ട കാലങ്ങള്‍ക്ക് കാണുവാന്‍  ഇഷ്ടികയില്‍   തീര്‍ത്തൊരു മിനാരമേ അഷ്ടകോണുകളും    അഷ്ട ചാപങ്ങളാലുള്ള  അസ്ഥിവാര വാസ്തു ശൈലിയുടെ മുന്നില്‍ നിന്ന്  ആകാശത്തെ തൊടും നിന്നെ കാണുമ്പോള്‍  ഞാന്‍ എന്റെ വലുപ്പത്തെ  മനസ്സിലാക്കുന്നു

അമര്‍ ജവാന്‍ ജ്യോതി

Image
അമര്‍ ജവാന്‍ ജ്യോതി  ജനപഥത്തിലൂടെ  ചൂളം കുത്തി കര്‍ണ്ണപുടങ്ങളില്‍ നോവുതിര്‍ത്ത്  പോകും  കോടക്കാറ്റോടു മല്ലിട്ട്  കീശയില്‍ കൈകളാഴ്ത്തി പരസ്പരം നീരാവി പറപ്പിച്ചു  കമനീയമാം ഇന്ത്യന്‍ കവാടത്തില്‍  അണയാത്തിരിയായി നില്‍ക്കും ജ്യോതിയെ നോക്കി നിന്നൂ .   ഏതോ നാട്ടില്‍ നിന്നും  പ്രതീക്ഷ സ്വപ്നം കണ്ടവര്‍ തന്‍  പേരൊന്നു വായിച്ചെടുക്കവേ സാമ്യമാകുന്നൊന്നെന്‍ പേരോട്  യുദ്ധമേ ചെയ്യാതെ പിരിയുമിവനുമാ - യെന്തു ചേര്‍ച്ചയെന്നറിയാതെയോര്‍ത്തു പോയീ  എന്തു ഞാന്‍ ചൊല്ലേണ്ടൂ ജീവിത യുദ്ധത്തില്‍ തോറ്റു പോയോന്‍  ഉച്ചമാകുന്നോരാ വിസില്‍ ശബ്ദവു- മുച്ചത്തിലാ കാവലാളിന്‍ ശകാരവും  "ക്യാ കര്‍ രഹെ ഹോ ആപ് ! ഉധര്‍ സേ ജായിയെ " ജാള്യത മറച്ചനന്തതയില്‍ മിഴി നട്ടു ഞാനലക്ഷ്യം നടന്നെവി ടേ യെക്കോ ? 

കരളേ

Image
കരളേ സന്ധ്യകളെ  ചഷകങ്ങളാല്‍  ഒരുക്കി വച്ചു   വാതു വച്ചു ലോകത്തിനോടായി  എന്നേക്കാള്‍ ദാഹാര്‍ദനായി  വരുമാരെങ്കിലും  തീര്‍ക്കാതെ അല്‍പ്പം മാറ്റി വച്ചിരിക്കുന്നിതു  ഓര്‍ത്തിരിന്നു പാടി ഉറക്കെ പങ്കജ് ഉദാസിന്‍  ഗസലിന്‍  ഈരടികളെ ''തോഡി തോഡി പിയാകാരോ '' കണക്കുകള്‍ കുട്ടി കിഴിച്ച് നോക്കിയിട്ട് നഷ്ടമായ   കരളേ ,ഉണ്ടോ നീ അത് അറിയുന്നു അക്കരെ നിന്ന്   

സ്വപ്നമോ ........

Image
സ്വപ്നമോ ........   പാരവശ്യം കുറച്ചു ഏറെ  നിന്നോടുണ്ട്    ഒരുപാടു കണ്ണുനീര്‍ കുടിച്ചു ഇനി വേണ്ടാ ഇതൊക്കെ ,എന്റെ പുഞ്ചിരിയെങ്കിലും തിരികെ കിട്ടിയെങ്കില്‍ എന്ന്  ആശിച്ചു   കണ്ണാടിക്കു മുന്നില്‍നിന്നു    പ്രണയത്തോട് മല്ലടിച്ചു   ****************************** *****************************. ലോകമേ നീ വാങ്ങിയ രത്നങ്ങല്‍ക്കുമുന്നില് ‍  ഞാന്‍ വാങ്ങിയതോ മണ്ണിന്‍റെ വിലയ്ക്കു കല്ലുകള്‍ അത് പാകിയ വഴികളില്‍ മിഴി നട്ടി രിക്കുന്നു  അവളുടെ പദചലനങ്ങളും കാത്തു     ****************************** *************************** ജീവിതമേ നീ എത്ര നിറങ്ങള്‍ കാട്ടി  എന്നെ സ്വപങ്ങളുടെ ലോകത്തേക്ക്  കൊണ്ട് പോയിടാതെ  മനസ്സ് പിടയുന്നു   നീ അകലുമ്പോ ഴെ ക്കുമേ    

മനമാരറിഞ്ഞു

Image
മനമാരറിഞ്ഞു പടര്‍ന്നു കയറുന്ന  തണുപ്പും  ഇളം വെയിലിന്‍ തലോടലിന്‍ സുഖം  മെല്ലെ കാര്‍ന്നു തിന്നും  അകറ്റിയാല്‍ അകലാന്‍ വൈമനസ്സ്യം   കാട്ടുന്ന ശപ്പനാം പ്രതലിന്‍ വിശപ്പും കത്തി പടരുന്ന മേലാപ്പ്  ഉഷ്ണം പകരുന്ന വിയര്‍പ്പ്  ഊളിയിട്ടു കടന്നു പോയ കാറ്റ്  മദ്ധ്യാന്ന നേരത്ത്  ചിന്തകളുടെ  മൂടാപ്പ്  എട്ടു ദിക്കിലുമൊട്ടാകെ   ശബ്ദമോടെ തട്ടി വീണു തകരും മൊന്തയിലെ തിളക്കമാര്‍ന്നു ചിതറും തുള്ളികളൊക്കെ  പുണ്യാഹം കണക്കെ കൈകുമ്പിളില്‍   നിറച്ചു രസിച്ചു      ഈറനണിഞ്ഞ സന്ധ്യയിലെ  ചെമ്മാനത്തിനു ഒപ്പം  നാണത്താല്‍ തലകുമ്പിട്ടു    മടങ്ങുന്നവനു പിന്‍പേ  ഇരുള്‍ പരക്കും മേഘം മാനത്തു പരിഹാസ ചിരിയാല്‍  ശാപ മേറ്റു വാങ്ങിയ കളങ്കത്താല്‍   ഒളിച്ചു കളിക്കുന്നവനെ നോക്കി  കരി നിഴലുകളെ തന്നിലേക്കു അടുപ്പിക്കാതെ  കാത്തിരിക്കുന്ന വരുടെ മനമാരു മറിയാതെ പോകുന്നുവല്ലോ