ഉദിക്കുന്നതും കാത്ത്
ഉദിക്കുന്നതും കാത്ത്
പാതിരാ കുറുബാന കൊള്ളുമ്പോള്‍
ഈ ആപ്പം തിരു ദേഹവും ഈ വീഞ്ഞ് രക്തവുമെന്നു
തിരു ബെലിയുടെ മന്ത്രങ്ങള്‍ മുഴങ്ങുമ്പോഴും
മനസ്സ് അപ്പോഴും ഓഹരി വിപണിയുടെ സൂചിക
ഉയരുമോ എന്ന വിഭ്രാന്തിയുടെ പിരിമുറുക്കത്തിന്‍ ഇടയില്‍
അവസാന വാക്കുകള്‍ക്കൊപ്പം ഉണര്‍ന്നു "ആമേന്‍ "
തിരു പിറവി ആശംസകള്‍ നേരുന്ന ബന്ധു മിത്രാദികള്‍
ഇടയില്‍ കണ്ണുകള്‍ അപ്പോഴും പരുതുണ്ടായിരുന്നു
അടുത്ത ദിവസത്തെ ഉദിക്കാനിരിക്കും
സെന്‍സെക്സ്ന്റെ നക്ഷത്ര തിളക്കങ്ങള്‍ക്കായി
Comments