എന്‍ കവിതേ
എന്‍ കവിതേ
ഏറും വിഷാദ വിപിനത്തിലെന്നോണം
ഏറും വിഷാദ വിപിനത്തിലെന്നോണം
ഏകാന്ത പഥികനായി ............
ഏതോ വികാരം ഉറക്കമുണര്‍ന്നു
ഏതോ മരീചികയിലായി .....
ഇടറും മനസ്സിന്‍ ചിന്തകള്‍ ഈ വിധ
ഇടനാഴികളില്‍ കാലിടറാതെ ഇമയറിയാതെ
ഇണപിരിയുമി ഈറനണിക്കും
ഇറയത്തുനിന്നും ഈണമറിയാതെ വിലപിക്കുന്നു
കാലമേ നിനക്കി കാഴ്ച്ചയോക്കയും
കളിചിരിപോലെയെങ്ങിനെ കണ്ടകലുവനായി
കരകവിയുമി കദനങ്ങളില്‍ കഴിവായി
കൈ വിരല്‍ത്തുമ്പിലേക്ക് കനിവാര്‍ന്നു തന്നില്ലേ കവിതയെ
ആണെന് വിശ്വാസമാണാശ്വാസമാണെന്നും
അകതരിലെന്നുമായി മായാതെ നിക്കണേ
അറിവിന്‍ അറിവുനല്കുമി അത്താണി
അലിഞ്ഞു നീ എന്നില്‍ നിന്നുമകലെല്ലേ എന്‍ കവിതേ .
Comments