പുഴയുടെ തേങ്ങല്‍
പുഴയുടെ തേങ്ങല്‍
അവര്‍ ഒക്കെ എന്നെ ഇഷ്ടപ്പെട്ടിരുന്നു
മലമുകളിലെ പുഷ്പങ്ങള്‍
മരങ്ങളുടെ വേരുകള്‍
കൈ നീട്ടി പുല്‍കാന്‍ ആയും പുല്‍ക്കൊടികളും
ദാഹദ്രരാം പക്ഷി മൃഗാദികളും
സ്നേഹ പരിലാളനത്താല്‍
മിനുപ്പാര്‍ന്ന കല്ലുകളും
എല്ലാവരും കാതോര്‍ത്തു
ഒഴുക്കിന്റെ താളത്തെ
വേഗതയെ.
വിരിമാറിലുടെ
പലരും നീന്തി തുടിച്ചു
ഇഷ്ടമേറെ തോന്നി പലപ്പോഴും
കരകളില്‍ കൊടികുത്തി അതിരുകള്‍ അറിയിച്ചു
ആറാട്ടിന് എത്തും ദൈവങ്ങളും
ജ്ഞാനസ്നാനം നടത്തുന്നവര്‍
അങ്ങിനെ ഒഴുകി ഞാന്‍ നഗരങ്ങളില്‍
എത്തിനില്‍ക്കുമ്പോള്‍ എന്റെ പരുശുദ്ധിയെ
കുറിച്ച് വളരെ പേര്‍ പാടി ആടി
എന്റെ നിറം മാറലുകളെ കുറിച്ച്
ഘോരം ഘോരം കണ്‌ഠക്ഷോഭം നടത്തിയവര്‍
രാവേറെ ചെല്ലുമ്പോള്‍ എന്റെ തീരങ്ങളില്‍
ഞാന്‍ പോലും ലജ്ജിക്കും കാര്യങ്ങള്‍ നടത്തി
എന്നെ ഇല്ലാതാക്കി
ഒട്ടിയ കവിളുകളും വരണ്ട കണ്ണുകളും
മാത്രമാണ് ഇന്നെന്റെ മുഖമുദ്ര
Comments