അല്ലയോ മിനാരമേ

അല്ലയോ മിനാരമേ 


മിന്നി മറയുന്നു നിന്നെ കുറിച്ചുള്ള 
ഓര്‍മകളെന്നില്‍ ബാല്യത്തില്‍ 
മുതുര്‍ന്ന ബന്ധു മിത്രാതികള്‍    
വലിച്ചു തള്ളും പുകച്ചുരുളുകള്‍ ,
അതിന്‍ അസഹനീയമാം 
ഗന്ധത്തില്‍ നില്‍ക്കുമ്പോള്‍ 
അവര്‍നിന്നെ വാഴ്ത്തുന്നു 
ചര്‍മിനാറിന്റെ കടുപ്പമെത്ര രസകരമെന്നു 
ഇന്ന് ഞാന്‍ നിന്നെ നേരില്‍ കാണുമ്പോള്‍ 
അതിശയത്താല്‍ അറിയുന്നു പണ്ട് 
സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ   
നൈസാമുകളുടെ നഗരത്തി നിന്നും 
പ്ലേഗ്‌ നിർമാർജ്ജനം ചെയ്തതിൻറെ ഓർമക്കായി 
മിനാറിനു തറക്കല്ലിടുന്ന വേളയിൽ പ്രാര്‍ത്ഥിച്ചു 

"അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും

 ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും

 പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ".

എന്നിട്ട് ഇന്നോ?..........................................


==================================================================
ചിത്രം നമ്മുടെ ബ്ലോഗറായ പ്രസന്നകുമാര്‍ ചാര്‍മിനാറിന്റെ മുന്നില്‍ നിന്നും മൊബൈലില്‍ എടുത്തു എനിക്ക്   അയച്ചു തന്നത് 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “