കരയുകയാണോ മുത്തച്ചാ
കരയുകയാണോ മുത്തച്ചാ
രാവിന്‍റെ മാനത്തു മിന്നിതിളങ്ങുന്ന
സ്നേഹത്തിന്‍ കുസുമങ്ങളെ താരങ്ങളെ
രഗാര്‍ദ്രമാം മനസ്സിലിന്നോര്‍മ്മകള്‍
ഉണര്‍ത്തുന്നു ,പിച്ചവച്ചോരെന്നെ
മാമുട്ടി താരാട്ട് പാടിയുറക്കി ഈണത്തിലമ്മ
ചുണ്ടാണി വിരലാല്‍ കാട്ടിമാനത്തെ
അമ്പിളിയും താരങ്ങളെ കുറിച്ചെത്ര
കഥകള്‍ പറഞ്ഞുതന്നു ,ഇച്ഛിക്കുന്നതൊക്കെയും
അച്ഛന്‍ തന്നങ്ങു കൊണ്ടുപോയി തോളത്തിരുത്തി
ഉത്സവകഴ്ച്ചകളിന്നുമെന്‍ മക്കള്‍ക്ക് കാട്ടുവാനാകുന്നില്ലല്ലോ
പൈപാലു കറന്നു കാച്ചി കുറുക്കിതന്നമ്മ മോദമോടെ
പള്ളി കുടത്തിലയക്കുമാനാളുകള്‍ ,എറിഞ്ഞു വിഴ്ത്തും
പുളിയും മാങ്ങയും കശുമാങ്ങയും തട്ടി പറിച്ചുതിന്നു
തല്ലുകുടി ഉടുപ്പിന്‍ കുടുക്കുകള്‍ പൊട്ടിച്ചു വന്നുനില്‍ക്കും മുന്‍പേ
കൈകളില്‍ വടിയുമായി പരാതി കേട്ട് ചുമന്ന കണ്ണുമായി
നില്‍ക്കുമച്ചനെ കാണാതെ അമ്മ ഒളിപ്പിക്കും
വടക്കിനിയിലെ പത്തായ പുരയിലായി
വാഴപ്പഴം പഴുത്തു തുങ്ങി കിടക്കുന്നതു കട്ട് തിന്നു
തീരുമ്പോഴേക്കും, ഒരുചായയിലൊതുക്കി
തണുപ്പിക്കുമായമ്മയച്ചനെയും
ഇന്ന് അവര്‍ മാനത്തെ താരകങ്ങളായി
മാറിയോ അറിയാതെ നിറഞ്ഞ
കണ്ണുകളെ അടുത്തുനിന്നു ചെറുമകന്‍
ആരായുന്നു മുത്തച്ഛന്‍ എന്തിനു കരയുന്നു എന്ന്
ഒന്നുമില്ല മകനെ ഈ ബാല്‍ക്കണിയില്‍ വന്നൊരു
പ്രാണി കണ്ണില്‍ വീണതാണോയെന്നു തോന്നുന്നു മോനെ
Comments
ഒന്നുമില്ല മകനെ ഈ ബാല്‍ക്കണിയില്‍ വന്നൊരു
പ്രാണി കണ്ണില്‍ വീണതാണോയെന്നു തോന്നുന്നു മോനെ