അഭിവാഞ്ച

അഭിവാഞ്ച  


സരയു തീരത്തും 
യമുനാ തീരവിഹാരങ്ങളിലും 
ഗംഗതന്‍ തടങ്ങളിലും 
ജോര്‍ദാന്‍ നദികരകളില്‍   
സലോമോന്റെ ഗീതകങ്ങളിലും 
ഓര്‍മ്മകള്‍ വേട്ടയാടിയിരുന്നു 
മദീനയിലേക്കുള്ള യാത്രകളിലും 
രാത്രിയുടെ യാമങ്ങളില്‍ വേര്‍പ്പെട്ടു 
ബോധി വൃക്ഷ ചുവട്ടിലെത്തി നില്‍ക്കുമ്പോഴും 
ടൈഗ്രിസിന്റെ തീരങ്ങളില്‍ ലൈലാ-

മജ്നുവായി അന്ത്യം വരിക്കുമ്പോഴും  

കാവേരിയുടെ കണ്ണ് നീര്‍കയങ്ങളില്‍ 

അലിഞ്ഞു ചേരാതെ മുഴങ്ങുന്നു ചിലമ്പിന്‍ നാദങ്ങളും  


കടുക് പൂകുന്ന അഞ്ചു നദി ചേരുന്ന കരയില്‍ 

ഹീര്‍ രാഞ്ചയായി ഒടുങ്ങുമ്പോഴും 

അനാര്‍ക്കലിയായി മനസ്സിനുള്ളില്‍ 

അനവദ്യ നൃത്തങ്ങള്‍ക്കു ഒടുക്കം 
   
വേദനതന്നു പിരിയുന്ന നേരങ്ങളിലും 

സുഖദുഃഖങ്ങള്‍ പങ്കുവച്ചു നാം 

ജന്മ ജന്മാന്തങ്ങളായി തീരാത്ത 

അഭിവാഞ്ചയിന്നും പിരിയാതെ 
പിന്‍ തുടരുന്നു വല്ലോ  

Comments

Echmukutty said…
eppozhum ennennum pinthutarunnavar anganeyaanu....
കണ്ണകിയും കൂട്ടുകാരികളും ഇതുപോലെ, നൂറ്റാണ്ടുകൾ ഇനിയും കഴിഞ്ഞാലും മനസ്സുകളിൽ അഭിവാഞ്ചയായി പിരിയാതെ കിടക്കും. ആ ഓർമ്മകളിൽക്കൂടി എഴുത്തിലും പാട്ടിലും പകർന്നുകൊണ്ടേയിരിക്കും. ..
grkaviyoor said…
tcvsatheesan has sent you a link to a blog:

നുറ്റാണ്ടുകളിലൂടെ , ഇതിഹാസങ്ങളിലൂടെ ഒരു തീര്‍ത്ഥ യാത്ര. സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ രചനക്ക് അഭിനന്ന്ധനങ്ങള്‍ .കാലാത്തെ വരച്ച ഒരു നല്ല കാരിക്കേച്ചര്‍ .

Blog: ആത്മാവിഷ്കാരങ്ങള്‍
Post: അഭിവാഞ്ച
Link: http://grkaviyoor.blogspot.com/2011/12/blog-post_05.html
Anandavalli Chandran said…
Hrudayatthintae konukalil paattippidichirunna palathum
ee kavitha ormmappaedutthi.
Best wishes,GRK.
ജന്മജന്മാന്തരങ്ങളായിഒരൊ നദീതീരങളിലും പിരിയാതെ അവര്ണ്ടാകും...അല്ലെ
സീത* said…
ചില മോഹങ്ങളിങ്ങനേയും...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “