സ്നേഹവല്ലരി ...(ഗസല്‍ )


സ്നേഹവല്ലരി ...(ഗസല്‍ )


സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........

നീയും ഞാനുമെന്നും 
ജന്നത്തിന്‍ ഫിറ്ടോസ്സില്‍ ഹൂറികളായ് 
തമ്പുരാന്‍ നല്‍കിയൊരു ജീവിത 
പ്രണയ തന്തുവിലായ് 

സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........

മീട്ടുമി ഗസലിന്‍ ഇശലുകളില്‍
മയങ്ങുമാ സന്ധ്യകളില്‍ വിരിയുമാ 
സുഗന്ധ പരാഗണ രേണുക്കളില്‍ 
നിലാ ചന്ദ്രിക തൂകും  കുളിരില്‍  

സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........   
  
ഒന്നായി മാറുമ്പോഴെക്കുമാതാ 
ഉന്മാദ ലഹരിയോക്കെയകയറ്റി 
ഉണര്‍ത്തുന്നു ഉദയോന്റെ കിരണങ്ങളാല്‍

സ്നേഹം പൂത്തുലഞ്ഞു 
മുന്തിരി വള്ളികളില്‍ 
മധുര ചഷകമായ് ..........................         

Comments

‘ഒമർഖയാമി’ന്റെ ഉന്മാദലഹരി പകരുന്ന വരികൾ....കൊള്ളാം. പാടിക്കേൾക്കുമ്പോൾ, വാക്കുകളിൽ വ്യത്യാസം വരുന്നത് ഘടന ശരിയാവാൻ ഉപകരിക്കും. ഇത് ഒരു അറേബ്യൻ സംഗീതം കൊടുത്ത് പാടിക്കേട്ടാൽ, ‘മധുരചഷകം’ കിട്ടിയതുപോലെയാകും. ആശംസകൾ....
സീത* said…
നല്ല വരികൾ...ഗസലിന്റെ ശീലിൽ അതിമനോഹരമായി
നല്ല വരികൾ..
ഭാവുകങ്ങൾ നേരുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “