പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍

പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍ *



നാട്ടില്‍ നിന്നും അകന്നുള്ള ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും ആഘോഷങ്ങളുമാണ്.

ഓണ സങ്കല്‍പ്പങ്ങളുടെ ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും

ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയുമെല്ലാം
ഇന്നും മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്‌.

കർക്കിടക മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു .

അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം വീറുംവാശിയുമായി ഒന്നാം ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു .

ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്.
മാവേലി വേഷങ്ങള്‍ക്കായി.

ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്‌. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴിയുന്നതാകും.

ഓണത്തിനായാലും ക്രുസ്തുമസ്സിനായാലും പുലകുടി അടിയന്തിരത്തിനായാലും പാരമ്പര്യത്തെ
മറന്നു മലനാട് ഇന്നു മദ്യത്തില്‍ കുളിച്ച്ഒരുങ്ങിനില്‍ക്കുകയാണ് .

ഓണത്തിനു എല്ലാം കിറ്റുകളും പാക്കേജുകളുമായി മാറിയിട്ടു വിഡ്ഢിപ്പെട്ടിക്കു മുന്നില്‍ചടഞ്ഞിരുന്നു അതിനുള്ളില്‍ ഒരുക്കുന്നു ആഘോഷങ്ങളെല്ലാം .

എന്നാല്‍ മറുനാടന്‍ മലയാളി പാരമ്പര്യത്തിൽ വിശ്വസിച്ചു മലയാളത്തിനെ നെഞ്ചിലേറ്റി മലയാള കലാ,സാഹിത്യ, ചലച്ചിത്രത്തിലെ

എല്ലാവരെയുംരണ്ടു കൈയ്യും നീട്ടി പ്രവാസ ലോകത്തിലേക്ക് സ്വീകരിച്ചു ആനയിച്ചുഅവരുടെ നല്ല വാക്കുകളും കലകളെയും ഉള്‍ക്കൊള്ളാറുണ്ട് .

തനിമയാര്‍ന്നതും പുതുമയാര്‍ന്നതുമായ കലകളെ പ്രോത്സാഹിപ്പിച്ചും അതോടൊപ്പം മൺ മറഞ്ഞു പോയ കവികളെയും കഥാകാരന്‍മാരെയും നിരുപകരെയും അനുസ്മരിച്ചും ശീലിക്കുന്നു. മദ്യത്തിനെ ആഘോഷ വേളകളില്‍ നിന്നും



അകറ്റി നിര്‍ത്തി പ്രവാസ ദുഖങ്ങളെ സന്തോഷ മാക്കി മാറ്റി ഓണം ആഘോഷിക്കുന്നു .

പ്രവാസി മലയാളിയുടെ മനസ്സുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ ഇന്നും മറക്കാതെ തത്തി കളിക്കുമാ വരികള്‍ ഒന്ന് ഓര്‍മ്മിച്ചീടാം "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ...........".
_______________________________________________________
*100 എഴുത്തുകാര്‍ ഒന്നിച്ചു കുടുന്ന ഈ ഓണ്‍ലൈന്‍ പ്രസിദ്ധികരണത്തിന്റെ ലിങ്ക് http://www.malayalasameeksha.com/2011/08/blog-post_4898.html

Comments

ajith said…
പറഞ്ഞതെല്ലാം അശരം പ്രതി ശരി
Lipi Ranju said…
ഇവിടെ ഓണം ആവുംബോഴേക്കും മിക്കവാറും ആളുകള്‍ നാട്ടിലേക്ക് പോകുന്നതുകൊണ്ട്‌, ഞങ്ങളുടെ ഓണം പ്രോഗ്രാമുകള്‍ ഇന്ന് തുടങ്ങും... അതിനു പോകും മുന്‍പ് വായിച്ച പോസ്റ്റ്‌ കൊള്ളാം :)
സീത* said…
സത്യസന്ധമായ പോസ്റ്റ് മാഷേ...അശംസകൾ...ഓണം മലയാളിയുടെ ഗൃഹാതുരതയ്ക്ക് മാറ്റു കൂട്ടുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “